ബോധം നഷ്ടപ്പെട്ട നോമ്പ്
Jun 24, 2016, 08:30 IST
നോമ്പ് അനുഭവം: ഹസന്‍ മുസ്ലിയാര്‍ മഞ്ഞംപാറ
(www.kasargodvartha.com 24/06/2016) ആദൂര്‍ ഹസന്‍ മുസ്ലിയാരെ പരിചയമില്ലാത്ത കാസര്‍കോട്ടുകാര്‍ വിരളമാണ്. കേരള- കര്‍ണ്ണാടകയുടെ വിവിധ നാടുകളില്‍ തന്റെ പ്രഭാഷണ വൈഭവം കൊണ്ട് ആയിരങ്ങളെ ഇരുത്തി ചിന്തിപ്പിച്ച പഴയ കാല പ്രഭാഷകരില്‍ പ്രമുഖ വ്യക്തിത്ത്വം. പ്രിയ സ്‌നേഹിതനും സഹഅധ്യാപകനുമായ മഞ്ഞംപാറ മുഹമ്മദ് റഫീഖ് സഅദിയോടൊപ്പമാണ് ഹസന്‍ മുസ്ലിയാരുടെ വീട്ടിലെത്തിയത്. തലേ ദിവസത്തെ കാരവല്‍ പത്രം ഉസ്താദിന്റെ മേശപ്പുറത്ത് കിടക്കുന്നത് കണ്ടപ്പോള്‍ കൂടുതല്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലെന്ന് മനസ്സിലായി. പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലായിരുന്ന ഹസന്‍ മുസ്ലിയാരുടെ ആതിഥ്യ മര്യാദ ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇടയ്ക്ക് വീട്ടുമുറ്റത്തെത്തിയ റമദാന്‍ അതിഥികളിലേക്ക് ആ കരം നീങ്ങുന്നതും ശ്രദ്ധിച്ചു.അനുഭവങ്ങളുടെ ചെപ്പ് തുറന്നപ്പോഴാണ് ഹസന്‍ മുസ്ലിയാരുടെ നേര്‍ചിത്രം മനസ്സിലാക്കാന്‍ കഴിഞ്ഞത്.
1946 ലാണ് ഉസ്താദിന്റെ ജനനം. വൈദ്യര്‍ അബ്ദുല്ല എന്നവരാണ് പിതാവ്. തികഞ്ഞ മത ഭക്തനും ചികിത്സകനുമായ പിതാവിന്റെ ശിക്ഷണം ഹസന്‍ മുസ്ലിയാരുടെ ചിന്തയില്‍ അറിവ് പഠിക്കണമെന്ന അതിയായ മോഹം ഉത്ഭവിച്ചു. പിതാവിന്റെ പാരമ്പര്യ പാശത്തില്‍ തളച്ചിട്ട് ഹസന്‍ മുസ്ലിയാരെ ഒരു വൈദ്യരാക്കാനായിരുന്നു പിതാവടക്കമുള്ള കുടുംബക്കാരുടെ മോഹം. പക്ഷെ മത പണ്ഡിതനാകാനുള്ള ഹസന്‍ മുസ്ലിയാരുടെ സ്വപ്നം എന്ത് വിലകൊടുത്തും പൂവണിയിക്കണമെന്ന അദ്ദേഹത്തിന്റെ ചിന്ത ഒരു ഒളിച്ചോട്ടത്തിലേക്ക് എത്തിച്ചു. മഞ്ഞംപാറ അഷ്‌റഫ് തങ്ങളുടെ മാതാമഹനായിരുന്നു സയ്യിദ് ഉമ്പു തങ്ങള്‍ക്കൊപ്പം നാടുവിടുകയായിരുന്നു ഹസന്‍ മുസ്ലിയാര്‍. ഒരു മാസത്തോളം ഒരു വിവരവുമില്ലാത്ത മകനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഹസന്‍ മുസ്ലിയാര്‍ താമസിക്കുന്ന പള്ളിയിലേക്ക് വന്ന് പിതാവ് അബ്ദുല്ല വൈദ്യര്‍ ഹസന്‍ ഉസ്താദിനെ ഇച്ചിലംങ്കോട് പള്ളിദര്‍സിലേക്ക് പഠിക്കാനയച്ചത്. ഒ ടി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരാണ് അന്നത്തെ ഗൂരു. പല സ്ഥലങ്ങളിലും പോയി അറിവ് നുകര്‍ന്നു. ശംസുല്‍ ഉലമ,കോട്ടുമല ഉസ്താദ്, ആലംപാടി ഉസ്താദ്, ശൊര്‍ഖാവി തുടങ്ങിയവര്‍ ഗുരുവരന്മാരില്‍ പ്രമുഖരാണ്. താജുല്‍ ഉലമയാണ് മാര്‍ഗദര്‍ശി. ഉള്ളാള്‍ തങ്ങളുമായി അഭേദ്യമായ ബന്ധം സ്ഥാപിക്കാന്‍ ഹസന്‍ മുസ്ലിയാര്‍ക്ക് സാധിച്ചു. എന്ത് കാര്യം ചെയ്യണമെങ്കിലും ഉള്ളാള്‍ തങ്ങളുമായി കൂടിയാലോചിക്കും. പട്ടിക്കാടില്‍ നിന്നാണ് ബിരുദം. അങ്ങനെ പഠിച്ചു വളര്‍ന്ന ഹസന്‍ മുസ്ലിയാരാണ് പിന്നീട് പതിനായിരങ്ങളുടെ പ്രിയപ്പെട്ട പ്രഭാഷകനായി മാറുന്നത്.
റമദാന്‍ ആഗതമാവുന്നതിന്റെ മുമ്പ് തന്നെ വീടും മനസും ഒരുങ്ങുമായിരുന്നു. പരിസരങ്ങള്‍ വൃത്തിയാക്കി ഹൃദയത്തെ റമദാനിനെ സ്വീകരിക്കാനുള്ള പാകത്തിലാക്കും. ആറാം വയസില്‍ തന്നെ നോമ്പ് പിടിക്കാനുള്ള ആത്മധൈര്യം ഉസ്താദ് ആര്‍ജിച്ചെടുത്തു. അത്താഴം മുതല്‍ വൈകുന്നേരം വരെ നോമ്പെടുത്ത് ബോധക്ഷയം സംഭവിച്ച ചരിത്രങ്ങളും ഗതകാലത്തില്‍ കഴിഞ്ഞുപോയി. റമദാനായ വിവരം ആദൂരിലെത്തുമ്പോള്‍ പലപ്പോഴും പാതിരാത്രിയാകും. കീഴൂര്‍ സീതിക്കുഞ്ഞി മുസ്ലിയാരാണ് ആദൂരിലെ അന്നത്തെ ഖാസി. പള്ളത്തുങ്കാലിലേക്കാണ് ഖാസിയുടെ മാസപ്പിറവി വിവരം ആദ്യം എത്തുന്നത്. അവിടെ നിന്നും ആരെങ്കിലും പള്ളിയിലേക്ക് വിവരം അറിയിക്കും. അപ്പോഴേക്കും ജനങ്ങള്‍ വീട്ടില്‍ വന്ന് കിടന്നിരിക്കും. പലപ്പോഴും സുബ്ഹി കഴിഞ്ഞാണ് റമദാന്‍ പിറവി അറിഞ്ഞിരുന്നത്.
വീട്ടില്‍ നിന്ന് പള്ളിയിലേക്ക് ഒരു കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും ദിവസവും പള്ളിയില്‍ പോയാണ് തറാവീഹ് നിസ്‌കരിച്ചിരുന്നത്. നോമ്പ് തുറ കഴിഞ്ഞ് പിതാവിനൊപ്പം പള്ളിയില്‍ പോകും. ജ്യേഷ്ഠ സഹോദരങ്ങളും കൂടെയുണ്ടാകും. ദിവസവും ഈ പതിവ് കണ്ട നാട്ടുകാരനായ ഒരാള്‍ പറഞ്ഞുവത്രെ... 'വൈദ്യര്‍ക്ക് കുറേ മക്കളുണ്ടായിരുന്നെങ്കില്‍ തറാവീഹിന് ആള് കൂടുമായിരുന്നു'. പിതാവിനൊപ്പം സഹോദരങ്ങള്‍ക്കൊപ്പം തറാവീഹിന് പോകാന്‍ ഹരമായിരുന്നു.
നേരിയ ശബ്ദത്തിലാണ് ബാങ്ക് കേട്ടിരുന്നത്. പള്ളിയില്‍ മൈക്കില്ലാത്ത കാലം. ചിമ്മിണി വിളക്കായിരുന്നു വെളിച്ചം തന്നിരുത്. ഖുര്‍ആനോതിയിരുന്നത് ഈ വെളിച്ചത്തിലാണ്. ഓരോ ദിവസവും ഖുര്‍ആനോതണം. പിതാവ് പള്ളിയില്‍ പോയാണ് ഖുര്‍ആനോതിയിരുന്നത്. നാട്ടിലെ പല മുതിര്‍ന്ന വയോദ്ധികരും രാവിലെ പള്ളിയിലിരുന്ന് ഖുര്‍ആനോതാനിരിക്കും. ളുഹ്‌റ് കഴിഞ്ഞ് അസര്‍ വരെ പള്ളിയില്‍ വയള് കേള്‍ക്കാനിരിക്കും. പിന്നീട് ആദൂര്‍ പള്ളിയില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം റമദാന്‍ മാസത്തില്‍ മുപ്പത് ദിവസം ഹസന്‍ മുസ്ലിയാര്‍ വയള് പറഞ്ഞിച്ചുണ്ട്. മൈക്കില്ലാതെ പള്ളികകത്ത് പായയില്‍ ഇരൂന്നാണ് വയള് പറയാറ്. അസര്‍ വരെ നീളും. ഉസ്താദിന്റെ വയള് സ്രോതാക്കള്‍ക്ക് ആവേശമാണ്.
ദര്‍സ് പഠനകാലത്ത് റമദാനില്‍ വയള് പറഞ്ഞാണ് ഈ കല പരിശീലിച്ചത്. പല ഭാഗങ്ങളിലും വയള് പറഞ്ഞിട്ടുണ്ട്. തലശേരി, കണ്ണൂര്‍, കൂത്തുപറമ്പ്, നാദാപുരം ഭാഗങ്ങളില്‍ റമദാനില്‍ വയളുപറയാന്‍ പോകാറുണ്ട്. നല്ല ഭക്ഷണവും മറ്റ് സന്തോഷങ്ങളെല്ലാം ആ നാടിന്റെ പ്രത്യേകതയാണ്. വയള് കഴിഞ്ഞാല്‍ ആരെങ്കിലും വീട്ടിലേക്ക് കൂട്ടികൊണ്ട് പോകും. വീടുകളില്‍ സ്ത്രീകള്‍ വയള് കേള്‍ക്കാന്‍ കാത്തിരിക്കും. പള്ളിയില്‍ പറഞ്ഞ വയള് സ്ത്രീകള്‍ക്കും പറഞ്ഞുകൊടുക്കണം. പഠന തല്‍പരതയുള്ള സ്ത്രീകളായിരുന്നു ആ നാട്ടിലുണ്ടായിരുന്നത്.
സുള്ള്യക്കടുത്ത പേരാജയില്‍ വയളിനു പോയപ്പോഴുണ്ടായ അനുഭവം ഉസ്താദ് ഓര്‍ക്കുന്നു. നോമ്പ് തുറ നേരത്തായിരുന്നു പള്ളിയിലെത്തിയത്. ഖത്തീബിനെ കണ്ട് സമ്മതം വാങ്ങി. മഗ്രിബ് ബാങ്ക് കൊടുത്ത് നോമ്പു തുറന്നത് പച്ചവെള്ളം കൊണ്ടാണ്. നിസ്‌കാരം കഴിഞ്ഞ് ഖത്തീബും സംഘവും ഭക്ഷണത്തിനുവേണ്ടി വീട്ടില്‍ പോയി. ഉസ്താദിനാണെങ്കില്‍ നോമ്പ് തുറന്ന് കഴിക്കാന്‍ ഒന്നും ഇല്ല. ഇശാ ബാങ്കിന്റെ സമയമായപ്പോള്‍ ഭക്ഷണം കഴിച്ച് അവര്‍ തിരിച്ചെത്തി. ഉസ്താദിന് ആരോ കൊടുത്ത സോജി മാത്രമായിരുന്നു കുടിക്കാന്‍ കിട്ടിയത്. തറാവീഹ് കഴിഞ്ഞ് വയളു പറഞ്ഞു. എല്ലാം കഴിഞ്ഞ് നാട്ടുകാര്‍ പള്ളിവിട്ട് പോയി. ഒടുവില്‍ ഖത്തീബുസ്താദും പോകാന്‍ ഒരുങ്ങുന്നു. മോനെ, പള്ളി അടക്കുകയാണ് ഇവിടെ ഉറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞ് അദ്ദേഹം ഹസന്‍ മുസ്ലിയാരെ ഭയപ്പെടുത്തിയെങ്കിലും ഉസ്താദ് എന്തു വന്നാലും ഇന്ന് പള്ളിയില്‍ തന്നെ ഉറങ്ങാമെന്ന് തീരുമാനിച്ചു. ഖത്തീബ് ഉസ്താദ് അത്രയും പറഞ്ഞ് സ്ഥലം വിട്ടു. ഏകനായി ഹസന്‍ മുസ്ലിയാര്‍ പള്ളിയില്‍ കിടന്നുറങ്ങി നേരം വെളുപ്പിച്ചു. അത്താഴത്തിന് കഴിക്കാനായി ഒന്നും കിട്ടിയില്ല. പച്ച വെള്ളമായിരുന്നു ആശ്രയം. രാവിലെ സുബ്ഹി നിസ്‌കരിച്ച് സുള്ള്യയിലേക്ക് പുറപ്പെട്ടു. സര്‍ക്കാര്‍ ബസില്‍ തൂങ്ങിപ്പിടിച്ച് യാത്രചെയ്യുകയായിരുന്ന ഉസ്താദ് ക്ഷീണം കൊണ്ട് ബോധരഹിതനായി വീണു. സുള്ള്യയിലേക്ക് ടിക്കറ്റ് മുറിച്ചത് കൊണ്ട് കണ്ടക്ടര്‍ സുള്ള്യയില്‍ പിടിച്ചിറക്കി. അപ്പോഴേക്കും ബോധം തെളിഞ്ഞു. രണ്ട് ദിവസമായി മുഴുപട്ടിണിയായി നോമ്പ് കാരനായി യാത്ര ചെയ്തതിനാലാണ് ബോധരഹിതനാവേണ്ടി വന്നത്. കാലം എത്ര കഴിഞ്ഞാലും ഹസന്‍ മുസ്ലിയാര്‍ക്ക് ഈ ഓര്‍മ മറക്കുന്നില്ല.
Related Articles:

പത്തിരിയെന്ന വി ഐ പി ഫുഡ്
വാല് പോലെ അഹ് മദ് മോന്‍
വാല് പോലെ അഹ് മദ് മോന്‍
റമദാന്‍ വയളിലൂടെ പട്ടിക്കാട്ടേക്ക്
പത്ത് ഖത്തം പാരായണം തീര്‍ത്തിരുന്ന കോളജ് വിദ്യാര്‍ത്ഥി
മുറ്റത്തെ പായക്ക് മണമുണ്ട്
ആകാശവാണിയിലെ ബ്രഡ്
സി കെ പിയുടെ അത്തര്‍
പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ
ഏയ്, നാളെ നോമ്പ് അബെ
മണ്‍കലത്തിലൊരു ജുസ്അ് പുള്ളി
കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ
പീര്‍ സാഹിബ് വന്ന പെരുന്നാള്‍
എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം
കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ
പാടത്താളിയിലെ നീര്
കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്
കസബിലെ നോമ്പ് തുറ
മദ്രാസിലെ മസാലക്കഞ്ഞിയും, കട്‌ലറ്റും