മടവൂരിനൊപ്പം ഒരു നോമ്പ് തുറ
Jun 26, 2016, 16:00 IST
നോമ്പ് അനുഭവം: സയ്യിദ് യഹ്യല്‍ ബുഖാരി മടവൂര്‍ കോട്ട
(www.kasargodvartha.com 26/06/2016) ജ്യേഷ്ഠ സഹോദരന്‍ മുഹമ്മദ് അമാനി കൊണ്ടുവന്ന തഖ് വ എന്ന പേരിലുള്ള കൊച്ചുകൃതി കുട്ടിക്കാലത്ത് വായിച്ചപ്പോഴാണ് സയ്യിദ് യഹ്യല്‍ ബുഖാരി മടവൂര്‍ കോട്ട തങ്ങളെ കുറിച്ച് അറിയുന്നത്. ഗ്രന്ഥ കര്‍ത്താവായിരുന്നു തങ്ങള്‍. ഇന്നും ആ കൊച്ചു കൃതി മറ്റു പുസ്തകങ്ങള്‍ക്കൊപ്പം കൂട്ടുകാരനായി കഴിയുന്നുണ്ട്. മടവൂര്‍ കോട്ടയില്‍ എത്തുന്നത് ആദ്യമാണ്. പല സ്ഥലത്തും തങ്ങളെ കാണാനും കേള്‍ക്കാനും സാധിച്ചിരുന്നെങ്കിലും നേരിട്ടുള്ള സംഭാഷണത്തിന് പോകുന്നത് റമദാന്‍ കോളത്തിന് വേണ്ടി സംസാരിക്കാനായിരുന്നു. ഒരു ഉസ്താദ് നേതൃത്വത്തില്‍ ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥന നടത്തുന്നു. അപരിചിതരായ മുഖങ്ങള്‍ക്കൊപ്പം തങ്ങളും ആമീന്‍ പറയുന്നുണ്ട്. എല്ലാം കഴിഞ്ഞ് വന്ന വിവരം സൂചിപ്പിച്ചപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു തന്നു.
1957ലാണ് തങ്ങളുടെ ജനനം. കണ്ണൂര്‍ ജില്ലയിലെ അറക്കല്‍ തറവാടിനടുത്താണ് ജന്മസ്ഥലം. സയ്യിദ് മുഹമ്മദ് ബുഖാരി കോയമ്മ തങ്ങളാണ് പിതാവ്. ഹാജറ ബീവിയാണ് മാതാവ്. കാസര്‍കോട് ഖാസിയായിരുന്ന അവറാന്‍ മുസ്ലിയാര്‍, സമസ്ത പ്രസിഡണ്ടും മദ്‌റസാ പ്രസ്ഥാനത്തിന്റെ ശില്‍പിയുമായിരുന്ന നൂറുല്‍ ഉലമാ എം എ ഉസ്താദ് എന്നിവരുടെ കീഴിലും തളിപ്പറമ്പ് ഖുവ്വത്തിലും പഠനം നടത്തി. ബിസിനസ്സ് മേഖലയിലേക്ക് ചിന്ത തിരിച്ച് ഭൗതിക നേട്ടങ്ങള്‍ കൊയ്യാനായിരുന്നു തങ്ങളുടെ പൂതി. തന്റെ ജോലിയില്‍ പുരോഗതിയും പത്രാസുമുണ്ടാക്കാന്‍ ആത്മീയ രംഗത്ത് തിളങ്ങിനിന്ന സി എം വടവൂരിന്റെ ചാരത്ത് ചെന്ന് സങ്കടം പറഞ്ഞപ്പോഴാണ് ആത്മീയ രംഗത്ത് തുടരണമെന്ന നിര്‍ദേശം ലഭിക്കുന്നത്. തെക്കോട്ടോ വടക്കോട്ടോ പോകാമെന്നായിരുന്നു മടവൂരിന്റെ നിര്‍ദേശം. തല്‍ നിര്‍ദേശ പ്രകാരം 1990ല്‍ സയ്യിദ് യഹ്യല്‍ ബുഖാരി എര്‍മാളത്തിനടുത്ത മടവൂര്‍ കോട്ടയിലെത്തി. അങ്ങനെയാണ് മടവൂര്‍ കോട്ട തങ്ങളെന്ന പേരില്‍ ഖ്യാതി നേടിയത്.
ജീവിതത്തില്‍ സംഭവിക്കുന്ന തിന്മയെ കുറിച്ച് ഭയപ്പെടാനും അല്ലാഹുവിന്റെ ഔദാര്യത്തെ കുറിച്ചും കാരുണ്യത്തെ കുറിച്ചും പഠിക്കാനും ഉള്‍കൊള്ളാനും കുട്ടിക്കാലത്തെ റമദാന്‍ മുതല്‍കൂട്ടായിരുന്നു. റമദാന്‍ ആഗതമാവുമ്പോള്‍ മനസ്സില്‍ ആനന്ദം തെളിയും. പെരുന്നാളിന്റെ പൊന്നമ്പിളിയെ ഓര്‍ത്താണ് റമദാന്‍ വരുമ്പോഴുണ്ടാകുന്ന സന്തോഷത്തിന് കാരണം. കല്യാണത്തിന് വേണ്ടി വീടുകള്‍ അലങ്കരിക്കുന്നത് പോലെ റമദാന്‍ വരുമ്പോഴും വീടും പരിസരവും പള്ളിയുമെല്ലാം അലങ്കരിച്ച് ഒരുങ്ങി നില്‍ക്കും. റമദാനിനോടുള്ള ആദരവും പുണ്യവും മാതാപിതാക്കള്‍ പഠിപ്പിച്ച് തരും. ഓത്ത് പള്ളിയില്‍ നിന്നും കിട്ടിയ വിവരം മാതാപിതാക്കള്‍ പ്രാവര്‍ത്തികമായി കാണിച്ചു തരും. റമദാനിലെ ഓരോന്നും ഭക്തിയോടെ നിര്‍വഹിക്കും.
ഖാസിയാര്‍ പിറവി വിവരം പള്ളി ഖത്തീബിനറിഞ്ഞാല്‍ തക്ബീര്‍ ചൊല്ലി റമദാനായ വിവരം പരസ്യപ്പെടുത്തും. അധികവും നാട്ടിലെ പ്രമാണിമാരാണ് ഖത്തീബിനോട് പിറവി വിവരം അറിയിക്കുന്നത്. ഖാസിയാരുമായി അടുപ്പമുള്ളവരും അറിയാനുള്ള സൗകര്യമുള്ളവരായിരിക്കും അവര്‍.
നോമ്പ് തുറ പരിമിതമായ സൗകര്യങ്ങള്‍ കൊണ്ടാണ് കഴിച്ചു കൂട്ടിയത്. കാരക്കയോ അത്തിപ്പഴമോ ഉണ്ടാകും. അതിന്റെ കഷ്ണങ്ങളാണ് കിട്ടാറ്. വീട്ടില്‍ ഉണ്ടാകുന്ന അപ്പങ്ങള്‍ കഷ്ങ്ങളാക്കി വീതിക്കും. അന്നത്തെ സ്ഥിതിയില്‍ അത്രമാത്രമേ കിട്ടിയിരുന്നു. ബാങ്ക് വിളിച്ചാല്‍ നോമ്പ് തുറക്കാന്‍ കാത്തിരിക്കും. ബാങ്ക് കേട്ടിരുന്ന വീടുകള്‍ അപൂര്‍വമാണ്. ബാങ്ക് കേള്‍ക്കാത്ത വീടുകളിലേക്ക് കേട്ടവര്‍ വിളിച്ച് വിവരം പറയും. സ്‌കൂളില്‍ പോകുന്ന ദിവസം നോമ്പെടുത്ത് ക്ഷീണിതനാണെങ്കില്‍ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാക്കി ക്ലാസ് മുടക്കും. ക്ഷീണം കൂടിയാലും നോമ്പ് മുറിക്കൂല. നോമ്പ് തുറ അധികവും വീട്ടിലായിരുന്നു. മഗ്രിബ് വഖ്ത് നഷ്ടപ്പെടാത്ത രൂപത്തില്‍ പള്ളിയിലെത്തും. നിസ്‌കാരം കഴിഞ്ഞ് വീണ്ടും എന്തെങ്കിലും കഴിച്ച്. വയറ് നിറക്കും. തറാവീഹിനും പള്ളിയിലാണ് പോക്ക്. കൂട്ടുകാര്‍ക്കൊപ്പം ഇരുന്ന് ചങ്ങാത്തം കൂടാനുള്ള പൂതിയിലാണ് പള്ളിയില്‍ പോകാറ്. തറാവീഹ് കഴിഞ്ഞാല്‍ ഉസ്താദുമാരുടെ വയളുണ്ടാകും. പള്ളി ദര്‍സില്‍ പഠിച്ചിരുന്ന മുതഅല്ലിംകളാണ് അധികവും വയള് പറയാനെത്തിയിരുന്നത്. അവര്‍ക്ക് പഠിക്കാനുള്ള കിതാബും വസ്ങ്ങ്രളും ചെരിപ്പും വാങ്ങിയിരുന്നത് ഇത്തരം പ്രഭാഷണങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന നാണയതുട്ടുകള്‍ കൊണ്ടാണ്. ഹൃദ്യമായ വിഷയാവതരണം കൊണ്ട് ജനശ്രദ്ധ പിടിച്ച് പറ്റാന്‍ ആ കൊച്ചു പ്രഭാഷകര്‍ക്ക് കഴിഞ്ഞു എന്നതാണ് ശരി.
അത്താഴ സമയത്ത് ഒരു സംഘം ആളുകള്‍ റമദാനിന്റെ പോരിശപ്പാട്ടുകളും ബൈത്തുകളും പാടി പാതിരാത്രികളില്‍ നാടു ചുറ്റും. ചെണ്ട മുട്ടിയാണ് വന്നിരുന്നത്. അതിന്റെ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നിരുന്നത്. പെരുന്നാളിന് എല്ലാ വീടുകളില്‍ നിന്നും എന്തെങ്കിലും ഹദ്യകള്‍ നല്‍കി യാത്രയാക്കും.
ഉമ്മയാണ് നോമ്പിന്റെ നിയ്യത്ത് പറഞ്ഞു തരാറ്. 27 ആയാല്‍ കുടുംബക്കാരുടെ ഖബര്‍ സിയാറത്തിന് പോകും. കണ്ണൂര്‍ സിറ്റിയിലെ മഖാമുകളിലും വളപട്ടണം ജലാലുദ്ദീന്‍ ബുഖാരിയുടെ മഖ്ബറകളെല്ലാം സിയാറത്ത് ചെയ്യും. പ്രമുഖ സൂഫിവര്യനായ വടകര മുഹമ്മദാജി തങ്ങളോടൊപ്പവും സി എം മടവൂരിനൊപ്പവും നോമ്പ് തുറക്കാനുള്ള സൗഭാഗ്യം തങ്ങളുടെ ജീവിതത്തില്‍ കഴിഞ്ഞൂപോയി. നോമ്പ് തുറനേരത്ത് വടകര തങ്ങളുടെ വീട്ടിലെത്തിയവരെ നോമ്പ് തുറപ്പിച്ച് വിടലാണ് അവിടുത്തെ ശൈലി.
അതിഥികളെ സന്തോഷിപ്പിക്കാന്‍ അവര്‍ക്കൊപ്പം ഇരുന്ന് കഴിക്കും. സി എം മടവൂര്‍ പച്ച വെള്ളം കുടിച്ചാണ് നോമ്പ് തുറക്കാറ്. പിന്നെ നിസ്‌കാരത്തിലേക്ക് നീങ്ങും. അത്താഴത്തിനും പച്ചവെള്ളമാണ് കുടിക്കുക. തികച്ചും ആത്മീയ വഴിയില്‍ ജീവിതം നീക്കിവെച്ച മഹാനാണ് വലിയുല്ലാഹി സി എം മടവൂര്‍. പലര്‍ക്കൊപ്പം നോമ്പ് തുറന്നിട്ടുണ്ടെങ്കിലും മടവൂരിനൊപ്പവും വടകര തങ്ങള്‍ക്കൊപ്പവുമുള്ള നോമ്പ് തുറ അനിര്‍വചനീയ അനുഭൂതിയാണ് തങ്ങള്‍ക്ക് നല്‍കിയത്.
-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
Keywords : Madavoor, Article, Ramadan, NKM Malhari Belinja, Syed Yahya Bukhari Madavoor Kotta.

Related Articles:
ദാ, മോനെ ഇപ്പൊ ബാങ്കൊടുക്കും
പത്തിരിയെന്ന വി ഐ പി ഫുഡ്
പത്തിരിയെന്ന വി ഐ പി ഫുഡ്
ബോധം നഷ്ടപ്പെട്ട നോമ്പ്
റമദാന്‍ വയളിലൂടെ പട്ടിക്കാട്ടേക്ക്
പത്ത് ഖത്തം പാരായണം തീര്‍ത്തിരുന്ന കോളജ് വിദ്യാര്‍ത്ഥി
മുറ്റത്തെ പായക്ക് മണമുണ്ട്
ആകാശവാണിയിലെ ബ്രഡ്
സി കെ പിയുടെ അത്തര്‍
പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ
ഏയ്, നാളെ നോമ്പ് അബെ
മണ്‍കലത്തിലൊരു ജുസ്അ് പുള്ളി
കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ
പീര്‍ സാഹിബ് വന്ന പെരുന്നാള്‍
എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം
കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ
പാടത്താളിയിലെ നീര്
കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്
കസബിലെ നോമ്പ് തുറ
മദ്രാസിലെ മസാലക്കഞ്ഞിയും, കട്‌ലറ്റും