ഖാസി കേസ്: അനിശ്ചിതകാല സമരം റമദാനിലും പെരുന്നാള്‍ ദിനത്തിലും തുടരും
Jun 3, 2016, 23:40 IST
കാസര്‍കോട്: (www.kasargodvartha.com 03/06/2016) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിത കാല സമരം റമദാനിലും പെരുന്നാള്‍ ദിനത്തിലും തുടരും. വെള്ളിയാഴ്ച വൈകിട്ട് ഖാസിയുടെ മകന്‍ ഷാഫിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
തങ്ങളുടെ ആവശ്യം പരിഗണിക്കും വരെ സമര രംഗത്ത് നിന്നും പിന്മാറില്ലെന്ന് നേതാക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. റമദാനില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുന്നേരം നാല് മണി വരെയായിരിക്കും സമര പരിപാടി നടക്കുക. ഇത് ചെറിയ പെരുന്നാള്‍ ദിനത്തിലും തുടരാനാണ് തീരുമാനം.
യോഗത്തില്‍ സി എ ഷാഫി, സി എം അബ്ദുല്ലക്കുഞ്ഞി, ഷാഫി ദേളി, അബ്ദുല്‍ ഖാദര്‍ സഅദി, ഇ അബ്ദുല്ലക്കുഞ്ഞി, ശഹീദ് ചേരൂര്‍, അബ്ദുല്‍ സലാം, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, ഇബ്രാഹിം സി എം, മുനീര്‍ സി എം, ബാസിത്ത്, ഹുസൈന്‍ റഹ് മാനി ഖാസിയാറകം തുടങ്ങിയവര്‍ സംബന്ധിച്ചു.
അതേസമയം ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒപ്പുമരച്ചുവട്ടത്തില്‍ നടത്തുന്ന അനിശ്ചിതകാല സമരം 35 ദിവസം പിന്നിട്ടു. വലിയ ബഹുജന പിന്തുണയാണ് സമരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസും വിവിധ സംഘടന പ്രവര്‍ത്തകരും നേതാക്കളുമാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തുന്നത്.
Keywords : Kasaragod, Qazi Death, C.M Abdulla Maulavi, Investigation, Protest, Meeting.