city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ ഗതാഗത കുരുക്കിന് പരിഹാരമാവുന്നു; ട്രാഫിക് സിഗ്നല്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും

കാസര്‍കോട്: (www.kasargodvartha.com 12/06/2016) ഒടുവില്‍ കാസര്‍കോട് നഗരത്തിലെ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ ഏറെ നാളായി നിലനില്‍ക്കുകയായിരുന്ന ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ രണ്ട് വര്‍ഷക്കാലമായി പ്രവര്‍ത്തന രഹിതമായി കിടന്ന ട്രാഫിക് സിഗ്‌നല്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും.

ട്രാഫിക് സിഗ്നല്‍ നന്നാക്കുന്ന ജോലി ശനിയാഴ്ച മുതല്‍ ആരംഭിച്ചു. തിങ്കളാഴ്ചയ്ക്കുള്ളില്‍ സിഗ്നല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. പകല്‍ സമയത്ത് ഏറെ തിരക്കുള്ളതിനാല്‍ രാത്രിയിലാണ് അറ്റകുറ്റ പണികള്‍ നടത്തുന്നത്.

കാസര്‍കോട് നഗരത്തിലെ ഏക ട്രാഫിക് സിഗ്നലാണ് പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏറെ തിരക്കുള്ള ഇവിടെ ഗതാഗത നിയന്ത്രണത്തിന് ഈ സിഗ്നല്‍ ഏറെ പ്രയോജനപ്പെട്ടിരുന്നു. എന്നാല്‍ ഇടയ്ക്ക് സിഗ്നലിന്റെ പ്രവര്‍ത്തനം നിലച്ചുപോവുകയായിരുന്നു. ഇതോടെ പ്രസ് ക്ലബ്ബ് ജംഗ്ഷനിലെ ഗതാഗത സംവിധാനവും താറുമാറായി.

രണ്ട് വര്‍ഷത്തോളം ഹോംഗാര്‍ഡാണ് ഇവിടെ ഗതാഗതം നിയന്ത്രിച്ചുവന്നത്. എന്നാല്‍ ഹോംഗാര്‍ഡിന് മാത്രമായി ഗതാഗതം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. ഗതാഗത കുരുക്കും അപകടങ്ങളും പതിവായതോടെ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നലിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ ഗതാഗത കുരുക്കിന് പരിഹാരമാവുന്നു; ട്രാഫിക് സിഗ്നല്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും


Keywords : Kasaragod, Traffic-block, Traffic Singal, Press Club Junction, Signal, Press Club junction traffic signal will bright. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia