പിലിക്കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു
Jun 13, 2016, 14:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 13.06.2016) പിലിക്കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പിലിക്കോട് എരവില്‍ പറമ്പത്ത് വീട്ടില്‍ പത്മനാഭന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. പി നാരായണി അമ്മയാണ് മാതാവ്.
ഭാര്യ: തിരക്കഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിന്റെ സഹോദരിയായ സിന്ധു കോടോത്ത്. മക്കള്‍: അനന്തു കൃഷ്ണന്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി, വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് ചെമ്പേരി), ഹരികൃഷ്ണന്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), സഹോദരന്‍: സുരേഷ് പി (ഖത്തര്‍), സഹോദരി: ജ്യോതി പി (അന്നൂര്‍).
മൃതദേഹം ചൊവ്വാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. രാവിലെ ഒമ്പത് മണിയോടെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.
മൃതദേഹം ചൊവ്വാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. രാവിലെ ഒമ്പത് മണിയോടെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.
Keywords: Pilicode, Kasaragod, Kerala, Gulf, Dubai, Cheruvathur, Death, Cardiac arrest, Parambath Veettil Padmanabhan.