പിലിക്കോട് ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; മാനേജര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
Jun 24, 2016, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.06.2016) പിലിക്കോട് സര്‍വ്വീസ് സഹകരണബാങ്കില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് ഒരുകോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതിയായ ബാങ്ക് മാനേജര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം ചന്തേര പോലീസ് രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
പിലിക്കോട് ബാങ്കിന്റെ കാലിക്കടവ് ശാഖാ മാനേജരായ എം വി ശരത്ചന്ദ്രനെതിരെയാണ് ഈ ബാങ്കിലെ ഇടപാടുകാരായ പിലിക്കോട്ടെ ജയരാജന്‍, കാലിക്കടവിലെ രാജേഷ് എന്നിവരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംകല്‍സ് മജിസ്‌ത്രേട്ട് (രണ്ട്) കോടതിനിര്‍ദേശപ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തങ്ങളുടെ പേരില്‍ ശരത്ചന്ദ്രന്‍ വ്യാജരേഖകളുണ്ടാക്കി മുക്കുപണ്ടങ്ങള്‍ പണയം വെച്ച് പണം തട്ടിയെടുത്തുവെന്നാണ് ജയരാജന്റെയും രാജേഷിന്റെയും പരാതികളില്‍ പറയുന്നത്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ശരത്ചന്ദ്രന്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ചതെന്നും പരാതിയില്‍ ഇരുവരും വ്യക്തമാക്കുന്നു.
പിലിക്കോട് ബാങ്ക് തട്ടിപ്പുകേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി മാനേജര്‍ ശരത്ചന്ദ്രനെയും അപ്രൈസര്‍ പി വി കുഞ്ഞിരാമനെയും കോടതി അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം സി ഐ പി കെ ധനഞ്ജയബാബുവിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
നീലേശ്വരം, ചന്തേര പോലീസ് സ്‌റ്റേഷനുകളിലായി പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളാണ് ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ മാനേജരെയും അപ്രൈസറെയും തട്ടിപ്പ് നടന്ന ബാങ്കിലെത്തി തെളിവെടുപ്പ് നടത്തി. പ്രതികളുടെ വീടുകളിലും തെളിവെടുപ്പ് നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ ബാങ്ക് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള ഭരണസമിതിയംഗങ്ങള്‍, ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ എന്നിവരുടെ മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
ബാങ്ക് രേഖകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി 56 വായ്പകളെടുത്ത 23 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനുള്ള നടപടികളും പോലീസ് കൈക്കൊണ്ടുവരികയാണ്. പിലിക്കോട് ബാങ്കിലെ തട്ടിപ്പില്‍ ഭരണ സമിതിയംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്നതുസംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടക്കുന്നത്. തട്ടിപ്പിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഇവര്‍ക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും പോലീസ് സൂചിപ്പിച്ചു. ബാങ്കില്‍ നിന്ന് തട്ടിയെടുത്ത വന്‍ തുകയില്‍ 30 ലക്ഷത്തോളം രൂപ കൈപ്പറ്റിയവരുടെ വിശദാംശങ്ങള്‍ മാനേജര്‍ സി ഐക്ക് നല്‍കിയിട്ടുണ്ട്. ഇവരെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.
Related News:
മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് മാനേജര്‍ അടക്കമുള്ള പ്രതികളെയും കൊണ്ട് തെളിവെടുപ്പ് തുടങ്ങി
പിലിക്കോട് ബാങ്കില്‍ നിന്നും കണ്ടെത്തിയ മുക്കുപണ്ടങ്ങള്‍ കോടതിയില്‍ ഹാജരാക്കി; മുഖ്യ പ്രതിയായ ബാങ്ക് മാനേജരെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹരജി
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: കേസ് അന്വേഷണം രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
പിലിക്കോട് ബാങ്ക് മാനേജരുടെ വീട്ടിലും ഓഫീസിലും റെയ്ഡ്; രണ്ട് ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റുകളും എഴുതാത്ത മുദ്രപത്രങ്ങളും കണ്ടെടുത്തു
പനയാല്‍ അര്‍ബന്‍ സൊസൈറ്റിയിലെ മുക്കുപണ്ടതട്ടിപ്പ്; വനിതാ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്
ഉദ്യോഗസ്ഥരുടെ പരിശോധന മൂന്നു ബാങ്കുകളില്‍ പൂര്‍ത്തിയാകുമ്പോള്‍ പുറത്തായത് 7 കോടിയോളം രൂപയുടെ തട്ടിപ്പ്
പിലിക്കോട് ബാങ്കിലെ മുക്കുപണ്ടതട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവായ മാനേജരും അപ്രൈസറും റിമാന്‍ഡില്‍
പനയാല്‍ അര്‍ബന്‍ സഹകരണ സംഘത്തിലും മുക്കുപണ്ടം; തട്ടിയത് 42 ലക്ഷം
പിലിക്കോട് ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് മാനേജറും അപ്രൈസറും പിടിയില്‍
പിലിക്കോട് സഹകരണ ബാങ്കിലും മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി; 70 ലക്ഷംരൂപയുടെ മുക്കുപണ്ടം പണയപ്പെടുത്തി, കോണ്‍ഗ്രസ് നേതാവായ മാനേജര്‍ ഒളിവില്‍
മുക്കുപണ്ട തട്ടിപ്പ്; മുഖ്യ സൂത്രധാരനായ ബാങ്ക് മാനേജര്‍ അറസ്റ്റില്‍
മുക്കുപണ്ട തട്ടിപ്പ്: ആഭരണങ്ങളില്‍ പ്ലാസ്റ്റിക്ക് മാലകളും, 916 ഹാള്‍മാര്‍ക്ക് പതിക്കുന്നത് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച്
ആ സ്വര്‍ണം കാണുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു സാറേ.., മുക്കുപണ്ടം തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സീനിയര്‍ ക്ലര്‍ക്ക് ഗീത പറയുന്നു
മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-2
മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-1
മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം നിറച്ച് ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു?
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരന്മാരില്‍ ഒരാളായ അപ്രൈസര്‍ സതീശന്‍ അറസ്റ്റില്‍
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ്; അന്വേഷണം കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണ ശാലകളിലേക്ക്
മുക്കുപണ്ട തട്ടിപ്പ്; പരിശോധന മുട്ടത്തൊടി ബാങ്കിന്റെ കൂടുതല്‍ ശാഖകളിലേക്കും പ്രതികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു
മുക്കുപണ്ടതട്ടിപ്പ് കേസില്‍ മുങ്ങിയ മാനേജര്‍ വലയിലായെന്ന് സൂചന; സൂത്രധാരന്റെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട്
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്, ഒരാള്‍ കൂടി അറസ്റ്റില്‍
Keywords: Kasaragod, Bank, Court, Case, Police, Question, Manager, Observation, Investigation, Records, Pilicode Bank cheating; 2 more Cases registered.