പി ബി അബ്ദുര്‍ റസാഖ് പുതിയ കാര്‍ വാങ്ങി; നമ്പര്‍ 1000ല്‍ പിടിച്ച് എംഎല്‍എ, 89 വേണമെന്ന് അണികള്‍
Jun 17, 2016, 18:39 IST
കാസര്‍കോട്: (www.kasargodvartha.com 17/06/2016) മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖ് പുതിയ കാര്‍ വാങ്ങിയത് നാട്ടില്‍ പാട്ടായി. ഇതോടെ വണ്ടിയുടെ നമ്പര്‍ ഏതെന്ന ചോദ്യവുമായി അണികളും രംഗത്ത് വന്നു. എം എല്‍ എയ്ക്ക് 1000 എന്ന ഫാന്‍സി നമ്പറിനോടാണ് താല്‍പര്യം. അദ്ദേഹം ഇത് കാസര്‍കോട് ആര്‍ടിഒ യില്‍ ബുക്ക് ചെയ്തിട്ടുമുണ്ട്. ഇതിനിടയിലാണ് കാറിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നമ്പറുള്ള ഫോട്ടോ ആരോ എടുത്ത് ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിപ്പിച്ചത്.
ഇതോടെയാണ് അദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും വിജയിച്ച ഭൂരിപക്ഷമായ 89 എന്ന നമ്പര്‍ എടുക്കണമെന്ന ആവശ്യം പ്രവര്‍ത്തകരില്‍ നിന്നും ശക്തമായത്. വാട്‌സ് ആപ്പിലൂടെ മെസേജയച്ചും ഗ്രൂപ്പുകളിലും മറ്റും കമന്റ് പോസ്റ്റ് ചെയ്തും ചിലര്‍ നേരിട്ട് ഫോണില്‍ വിളിച്ചും തന്നോട് ഈ ആവശ്യം ഉന്നയിച്ചതായി അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ചില വിരുതന്‍മാര്‍ ഇതിനിടയില്‍ പി ബി അബ്ദുര്‍ റസാഖിന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റ് 89 എന്ന് എഡിറ്റ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ കാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി. തനിക്ക് 1000 എന്ന നമ്പറിനോടാണ് ഇഷ്ടമെന്നും തന്റെ മറ്റ് വാഹനങ്ങളും ആയിരം പാറ്റേണില്‍ തുടങ്ങുന്നവയാണെന്നും എംഎല്‍എ പറഞ്ഞു. പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം ശക്തമായാല്‍ 89 എന്ന നമ്പര്‍ അദ്ദേഹം എടുക്കുമെന്ന് തന്നെയാണ് അണികള്‍ കരുതുന്നത്.
നേരത്തെ പി.കെ കുഞ്ഞാലിക്കുട്ടി നയിച്ച കേരള യാത്രയ്ക്കിടെ പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ ഉപയോഗിച്ച കാറിന്റെ ഫോട്ടോ ഉപയോഗിച്ച് ബി ജെ പി നേതാവ് സുബ്രഹ്മണ്യ സ്വാമിയടക്കം കേരളത്തിലെ ഒരു ലീഗ് എം എല്‍ എ പാക്കിസ്ഥാന്‍ പതാക വാഹനത്തില്‍ കെട്ടിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇത് ഏറെ ചര്‍ച്ചയായിരുന്നു. കാറില്‍ കെട്ടിയിരുന്ന മുസ്ലിം ലീഗ് പതാകയാണ് എഡിറ്റ് ചെയ്ത് അന്ന് പാക്കിസ്ഥാന്‍ പതാകയായി ചിത്രീകരിച്ചത്. ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും എം എല്‍ എ യുടെ പുതിയ കാറും മറ്റൊരു രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ടൊയോട്ടയുടെ പുതിയ മോഡല്‍ ഇന്നോവ കാറാണ് പി ബി വാങ്ങിയത്.
Keywords: Kasaragod, Kerala, P.B. Abdul Razak, MLA, Car, Innova Car, Number plate, Muslim League, P.K Kunhalikkutty, Facebook, Whatsapp, PB Abdul Razak's new car: controversy over number plate.