പള്ളിക്കര അപകടം; വിറങ്ങിലിച്ച് നാട്, മരണം ആറായി
Jun 13, 2016, 22:16 IST
പള്ളിക്കര: (www.kasargodvar tha.com 13/06/2016) തിങ്കളാഴ്ച വൈകിട്ട് പള്ളിക്കര വില്ലേജ് ഓഫീസിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. പള്ളിക്കര ചേറ്റുകുണ്ടിലെ സക്കീന (45), മകന്‍ സജീര്‍ (22), സഹോദരി ഷാനിറ (18), സക്കീനയുടെ മകന്‍ ഗള്‍ഫിലുള്ള ഇര്‍ഫാന്റെ ഭാര്യ റംസീന (19), സക്കീനയുടെ അനുജന്‍ അസ്ഹറുദ്ദീന്റെ ഭാര്യ ഖൈറുന്നിസ (31), മകള്‍ ഫാത്വിമ (മൂന്ന്) എന്നിവരാണ് തിങ്കളാഴ്ച വൈകിട്ട് പള്ളിക്കരയിലുണ്ടായ അപകടത്തില്‍ മരിച്ചത്.
നോമ്പുതുറയ്ക്കായി ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറു പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടത്തില്‍ സജീറിന്റെ സുഹൃത്ത് അര്‍ഷാദ് (17), ഖൈറുന്നിസയുടെ മകന്‍ അജ്മല്‍ (അഞ്ച്), റംസീനയുടെ മകന്‍ ഇനാം (ഒന്ന്) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പള്ളിക്കരയില്‍ കാര്‍ മരത്തിലിടിച്ച് യുവതി മരിച്ചു; ഒരാളുടെ നില ഗുരുതരം
നോമ്പുതുറയ്ക്കായി ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറു പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടത്തില്‍ സജീറിന്റെ സുഹൃത്ത് അര്‍ഷാദ് (17), ഖൈറുന്നിസയുടെ മകന്‍ അജ്മല്‍ (അഞ്ച്), റംസീനയുടെ മകന്‍ ഇനാം (ഒന്ന്) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ള കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക്മു ന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടം |
Related News:
Keywords: Pallikara, Kasaragod, Kerala, Kasaragod, Kerala, Pallikara, Accidental-Death, Accidental-Death, Injured, hospital, Police, fire force, Car-Accident, Car accident in Pallikkara, Pallikkara Accident: death toll raised to 6.