city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിക്കരയില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപാവീതം ധനസഹായം; പരിക്കേറ്റവര്‍ക്ക് അര ലക്ഷം

തിരുവനന്തപുരം: (www.kasargodvartha.com 22/06/2016) പള്ളിക്കരയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ച ഒരോരുത്തരുടെയും ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപാവീതമാണ് നല്‍കുക. പരിക്കേറ്റ് ചികിത്സയില്‍കഴിയുന്നവര്‍ക്ക് 50,000 രൂപ വിതം സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റേയും എം എല്‍ എ കെ കുഞ്ഞിരാമന്റെയും ഇടപെടലിനെതുടര്‍ന്നാണ് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മരിച്ചവരുടെ വീടുകള്‍ ഇ ചന്ദ്രശേഖരനും മറ്റും സന്ദര്‍ശിച്ചിരുന്നു. ബുധനാഴ്ച രാവിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മരിച്ചവരുടെ വീടുകളിലെത്തി സഹായം നല്‍കണമെന്ന് പറഞ്ഞിരുന്നു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കരുണാകരന്‍ എംപി, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് തുടങ്ങി നിരവധി നേതാക്കളും മരിച്ചവരുടെ വീടുകളിലെത്തി സഹായം നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു.
പള്ളിക്കരയില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപാവീതം ധനസഹായം; പരിക്കേറ്റവര്‍ക്ക് അര ലക്ഷം


Keywords:  Pallikara, Kasaragod, Thiruvananthapuram, Accident, Kerala, Pallikara accident: 2 Lakhs for family.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia