city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെഡിക്കല്‍ കോളജുകളുടെ അനുമതി റദ്ദാക്കല്‍: എന്‍ എ നെല്ലിക്കുന്ന് അടക്കമുള്ള 6 എം എല്‍ എമാര്‍ നിയമസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു

തിരുവനന്തപുരം: (www.kvartha.com 30.06.2016) ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ യു ഡി എഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ പുതിയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ യു ഡി എഫ് രംഗത്ത്. സംഭവത്തില്‍ പ്രതിഷേധിച്ച് എന്‍ എ നെല്ലിക്കുന്ന് അടക്കമുള്ള ആറ് എം എല്‍ എമാര്‍ നിയമസഭയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

ഈ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം സ്പീക്കര്‍ നിഷേധിച്ചതിനെതുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോവുകയും ആറ് എം എല്‍ എമാര്‍ നിയമസഭയ്ക്കുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്യുകയായിരുന്നു. അന്യസംസ്ഥാന ലോബിയെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രമേയത്തിന് അനുമതി തേടിയ മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ആരോപിച്ചു.

ഏഴ് മെഡിക്കല്‍ കോളജിന് പൂര്‍ണമായും നാലെണ്ണത്തിന് ഭാഗികമായും അംഗീകാരം നഷ്ടപ്പെട്ടതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ സഭയെ അറിയിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും ദീര്‍ഘ വീക്ഷണമില്ലാതെയും യു ഡി എഫ് സര്‍ക്കാര്‍ എടുത്ത നിലപാടാണ് ഇതിന് കാരണമായിത്തീര്‍ന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ആവശ്യമായ സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷം തോറും അംഗീകാരം പുതുക്കി വാങ്ങുന്ന പരിപാടിക്ക് സര്‍ക്കാറില്ലെന്നും മന്ത്രി പറഞ്ഞു. ശിവകുമാറിനെയും എന്‍ എ നെല്ലിക്കുന്നിനെയും കൂടാതെ കെ എസ് ശബരീനാഥ്, എം വിന്‍സന്റ്, റോഷി അഗസ്റ്റിയന്‍, അഡ്വ. എം ഉമ്മര്‍ എന്നിവരാണ് കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്തത്.

അതേസമയം അടിസ്ഥാന സൗകര്യങ്ങളെല്ലാം ആദ്യം വേണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം സ്പീക്കര്‍ നിശ്ചയിച്ചതിനെതുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോവുകയും ആറ് എം എല്‍ എമാര്‍ നിയമസഭയ്ക്കുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തത്. അന്യസംസ്ഥാന ലോബിയെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രമേയത്തിന് അനുമതി തേടിയ മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ആരോപിച്ചു.
മെഡിക്കല്‍ കോളജുകളുടെ അനുമതി റദ്ദാക്കല്‍: എന്‍ എ നെല്ലിക്കുന്ന് അടക്കമുള്ള 6 എം എല്‍ എമാര്‍ നിയമസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു

Keywords:  No permision for Medical college: Protest in niyamasabha, Thiruvananthapuram, kasaragod, N.A.Nellikunnu, Niyamasbha

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia