മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ്; അന്വേഷണം കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണ ശാലകളിലേക്ക്
Jun 10, 2016, 15:21 IST
കാസര്‍കോട്: (www.kasargodvartha.com 10.06.2016) മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ് കേസിന്റെ അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പുമായി ബന്ധമുണ്ടോയെന്നതുസംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. ബാങ്കിന്റെ വിദ്യാനഗറിലെയും നായന്‍മാര്‍മൂലയിലെയും ശാഖകളില്‍ മാത്രമാണ് തട്ടിപ്പ് നടന്നതെന്നും എടനീര്‍ ശാഖയിലും പ്രധാന ഓഫീസിലും തട്ടിപ്പ് നടന്നിട്ടില്ലെന്നും സഹകരണവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എടനീര്‍ ശാഖയില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണ്ണപ്പണയമാണുള്ളത്. ഇവിടെ വ്യാജസ്വര്‍ണ്ണമൊന്നും കണ്ടെത്തിയിട്ടില്ല. ഇതോടെ സഹകരണവകുപ്പിന്റെ പരിശോധന അവസാനിച്ചു.
അതിനിടെ മുട്ടത്തൊടി ബാങ്കിന്റെ തട്ടിപ്പ് നടന്ന വിദ്യാനഗര്‍ നായന്‍മാര്‍മൂല ശാഖകളില്‍ പണയം വെച്ച മുക്കുപണ്ടങ്ങളില്‍ ഭൂരിഭാഗവും വാങ്ങിയത് കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണശാലകളില്‍ നിന്നാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മുക്കുപണ്ടങ്ങള്‍ ആഭരണനിര്‍മ്മാണ ശാലകളില്‍ മിനുക്കിയെടുത്ത ശേഷമാണ് ബാങ്കില്‍ പണയം വെച്ചത്. പണയവസ്തുക്കളില്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തില്‍പ്പെട്ടവയും ഉള്‍പ്പെടും.

ബാങ്കിന്റെ സായാഹ്നശാഖയിലെ മാനേജര്‍ അമ്പലത്തറ കോട്ടപ്പാറയിലെ സന്തോഷ്‌കുമാര്‍, അപ്രൈസര്‍ നീലേശ്വരം പേരോലിലെ സതീഷ് എന്നിവര്‍ക്കുപുറമെ കുണ്ടാര്‍ സ്വദേശിയടക്കം മറ്റ് രണ്ട് പേരും തട്ടിപ്പിന്റെ പ്രധാനസൂത്രധാരന്‍മാരാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. മുക്കുപണ്ട തട്ടിപ്പുകേസില്‍ അറസ്റ്റിലായ ബാങ്ക് അപ്രൈസര്‍മാരും ഇടപാടുകാരും അടക്കമുള്ള മൂന്നുപ്രതികളുടെയും അറസ്റ്റിലാകാനുള്ള ബാങ്ക് മാനേജരുടെയും മറ്റൊരു അപ്രൈസറുടെയും വീടുകളില്‍ വിദ്യാനഗര്‍ സി ഐ കെ വി പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡില്‍ തട്ടിപ്പിനുപയോഗിച്ച പാസ്ബുക്കുകളും രസീതുകളും മറ്റ് രേഖകളും കണ്ടെടുത്തിരുന്നു.
ഇവ വിശദമായി പരിശോധിച്ചപ്പോള്‍ വ്യാജസ്വര്‍ണ്ണാഭരണങ്ങള്‍ ഏറെയും വാങ്ങിയത് കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും കടകളില്‍ നിന്നാണെന്ന് വ്യക്തമാവുകയായിരുന്നു. അതിനിടെ മുട്ടത്തൊടി ബാങ്ക് തട്ടിപ്പുകേസില്‍ പോലീസ് അന്വേഷണം പുതിയ വഴിത്തിരിവിലെത്തുകയാണ്. സ്വന്തം പേരുകള്‍ക്കു പുറമെ ആള്‍ മാറാട്ടത്തിലൂടെയും പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന്റെ വിശദമായ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഒരാള്‍ തന്നെ പലരുടെയും പേരുകളില്‍ ഒരുകോടി രൂപക്ക് മുകളില്‍ ബാങ്കില്‍ നിന്നും പണം തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്.
മുള്ളേരിയ കുണ്ടാര്‍ അത്തനടി സ്വദേശിയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇയാളുടെ വീട്ടില്‍ വ്യാഴാഴ്ച പോലീസ് റെയ്ഡ് നടത്തിയതോടെ തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. കുണ്ടാര്‍ സ്വദേശിയുടെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന മുക്കുപണ്ടം പോലീസ് കണ്ടെടുത്തു. പല ഘട്ടങ്ങളിലായി ഇയാള്‍ വ്യാജസ്വര്‍ണ്ണങ്ങള്‍ പണയപ്പെടുത്തിയ ശേഷം പുതുക്കിവെക്കുകയും ചെയ്തിരുന്നു. വായ്പ പുതുക്കാതിരുന്നാല്‍ സ്വര്‍ണ്ണം ലേലത്തില്‍പോവുകയും തട്ടിപ്പ് പുറത്തുവരികയും ചെയ്യുമെന്ന് ഭയന്ന് കുണ്ടാര്‍ സ്വദേശി വളരെ തന്ത്രപൂര്‍വ്വമാണ് കാര്യങ്ങള്‍ നീക്കിയിരുന്നത്.
പത്തിലേറെ പേര്‍ 25 ലക്ഷം രൂപക്ക് മുകളിലുള്ള സ്വര്‍ണ്ണം കാണിച്ച് മുട്ടത്തൊടി ബാങ്കില്‍ നിന്ന് പണം വായ്പയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി ബാങ്കിനെ കബളിപ്പിച്ച് ഇത്തരത്തില്‍ ലക്ഷങ്ങളാണ് തട്ടിയിരിക്കുന്നത്. ഇവരെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ബാങ്കിന്റെ നായന്‍മാര്‍മൂല ശാഖയിലും വിദ്യാനഗര്‍ ശാഖയിലും വ്യാഴാഴ്ച രാത്രി വൈകും വരെ പോലീസ് പരിശോധന നടത്തിയിരുന്നു. കണ്ടെടുത്ത ആഭരണങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയാല്‍ മാത്രമേ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. രണ്ട്‌കോടി രൂപക്ക് മുകളിലുള്ള തട്ടിപ്പായതിനാല്‍ ഈ കേസ് പ്രത്യേക ഏജന്‍സി അന്വേഷിക്കാനാണ് സാധ്യത.
ജില്ലാപോലീസ് മേധാവി ഡി ജി പിക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാവുകയുള്ളൂ. കേസിലെ മാനേജര്‍ അടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് പോലീസ് പറയുന്നത്.

മുക്കുപണ്ട തട്ടിപ്പ്; പരിശോധന മുട്ടത്തൊടി ബാങ്കിന്റെ കൂടുതല്‍ ശാഖകളിലേക്കും പ്രതികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു
മുക്കുപണ്ടതട്ടിപ്പ് കേസില്‍ മുങ്ങിയ മാനേജര്‍ വലയിലായെന്ന് സൂചന; സൂത്രധാരന്റെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട്
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി

മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍

Keywords: Kasaragod, Bank, Case, Investigation, Vidya Nagar, Arrest, Accuse, Riport, Muttathody Service Bank, Checking, Raid.