മുക്കുപണ്ട തട്ടിപ്പ്; പരിശോധന മുട്ടത്തൊടി ബാങ്കിന്റെ കൂടുതല്‍ ശാഖകളിലേക്കും പ്രതികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു
Jun 10, 2016, 11:57 IST
കാസര്‍കോട്: (www.kasargodvartha.com 10.06.2016) മുട്ടത്തൊടി സര്‍വ്വീസ് സഹകരണബാങ്കിന്റെ വിദ്യാനഗര്‍, നായന്‍മാര്‍മൂല ശാഖകളില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് അഞ്ചുകോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ പോലീസും സഹകരണവകുപ്പും പരിശോധന ബാങ്കിന്റെ കൂടുതല്‍ ശാഖകളിലേക്കും പ്രതികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു.
ബാങ്കിന്റെ വിദ്യാനഗര്‍, നായന്‍മാര്‍മൂല ശാഖകള്‍ക്കുപുറമെ എടനീര്‍ ശാഖയിലും പ്രധാന ഓഫീസിലും പോലീസും സഹകരണവകുപ്പും പരിശോധന നടത്തി. ബാങ്കിലെ നായന്‍മാര്‍മൂലയിലെ ശാഖയില്‍ മാത്രം 137 ഇടപാടുകളിലൂടെ നാലുകോടി രൂപയോളമാണ് തട്ടിയെടുത്തത്. വിദ്യാനഗര്‍ ശാഖയില്‍ നിന്നും ഇതേ രീതിയില്‍ ഒരു കോടിയോളം രൂപ കൈക്കലാക്കുകയായിരുന്നു.
ബാങ്കില്‍ പണയം വെച്ച മുക്കുപണ്ടങ്ങളെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എണ്ണിതിട്ടപ്പെടുത്തിയുള്ള പോലീസിന്റെ പരിശോധന തുടരുകയാണ്. ഈ കേസില്‍ അറസ്റ്റിലായ മൂന്നുപേരുടെ വീടുകളിലും അറസ്റ്റിലാകാത്ത രണ്ടുപ്രതികളുടെ വീടുകളിലും അന്വേഷണ ഉദ്യോഗസ്ഥനായ വിദ്യാനഗര്‍ സി ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തി.
തട്ടിപ്പിനുപയോഗിച്ച പാസ്ബുക്കുകളും മറ്റ് രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബാങ്ക് മാനേജര്‍ അമ്പലത്തറ കോട്ടപ്പാറയിലെ ടി ആര്‍ സന്തോഷ്‌കുമാര്‍, ബാങ്ക് അപ്രൈസര്‍ നീലേശ്വരം പേരോലിലെ പി വി സതീഷ് എന്നിവരാണ് അറസ്റ്റിലാകാനുള്ളത്. തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് പരാതികളിലായി അമ്പതോളം പേര്‍ക്കെതിരയാണ് കേസെടുത്തിട്ടുള്ളത്.

Related News: മുക്കുപണ്ടതട്ടിപ്പ് കേസില്‍ മുങ്ങിയ മാനേജര്‍ വലയിലായെന്ന് സൂചന; സൂത്രധാരന്റെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട്
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍

Keywords: Kasaragod, Vidya Nagar, Naimaramoola, Bank, Police, Case, Passbook, Neleshwaram, Arrest, Bank Manager, Complaint.