മുക്കുപണ്ട തട്ടിപ്പ്: ആഭരണങ്ങളില്‍ പ്ലാസ്റ്റിക്ക് മാലകളും, 916 ഹാള്‍മാര്‍ക്ക് പതിക്കുന്നത് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച്
Jun 14, 2016, 10:44 IST
കാസര്‍കോട്: (www.kasargodvartha.com 14.06.2016) മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നായന്‍മാര്‍മൂല മെയിന്‍ ബ്രാഞ്ചില്‍ നിന്നും നാല് കോടിയോളം രൂപ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയെടുത്ത പ്രതികള്‍ പണയ ഉരുപ്പടികളായി പ്ലാസ്റ്റിക്ക് മാലയും വെച്ചതായി കണ്ടെത്തി.
പണയ ഉരുപ്പടികള്‍ പരിശോധിക്കുകയായിരുന്ന പോലീസിനാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക്ക് മാലകളും കിട്ടിയത്. ഇതിന്റെ ഒരുവശം മാത്രം സ്വര്‍ണ്ണം പൂശിയ നിലയിലാണ്. പണയ ഉരുപ്പടികളായ സ്വര്‍ണ്ണം പരിശുദ്ധമാണെന്ന് ഉറപ്പ് വരുത്താന്‍ 916 ഹാള്‍മാര്‍ക്ക് പതിക്കുന്നത് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചാണെന്ന് പോലീസ് കണ്ടെത്തി. ആഭരണത്തില്‍ പതിച്ച 916 എന്ന ഒരു തരി സ്വര്‍ണ്ണം മാത്രമാണ് ഈ മുക്കുപണ്ടങ്ങളിലെല്ലാം ആകെ ഉണ്ടായിരുന്നത്.
2011 ല്‍ തന്നെ മുക്കുപണ്ട തട്ടിപ്പ് തുടങ്ങിയെങ്കിലും അടുത്ത കാലത്താണ് 916 ഹാള്‍മാര്‍ക്ക് പതിക്കാന്‍ തുടങ്ങിയത്. ഏഴ് മാസം മുമ്പ് മുക്കുപണ്ടം പണയപ്പെടുത്തുന്നതായി ഒരു സംസാരം ബാങ്കില്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ആഭരണങ്ങളില്‍ പരിശുദ്ധിയുടെ പര്യായമായ 916 പതിക്കാന്‍ തുടങ്ങിയത്. ബാങ്കിന്റെ തൊട്ടുതാഴെയുള്ള അപ്രൈസര്‍മാരുടെ ഉടമസ്ഥതയിലുള്ള വന്ദന ജ്വല്ലറിയില്‍ നിന്നാണ് വെളളരിക്കുണ്ട് സ്വദേശിയായ ജീവനക്കാരന്‍ ജയരാജന്‍ അതിവിദഗ്ധമായി സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് ഹാള്‍മാര്‍ക്ക് പതിച്ചത്. സാധാരണ ആഭരണങ്ങള്‍ ഉണ്ടാക്കി ബിഐഎസ് സര്‍ട്ടിഫിക്കറ്റുകളോട് കൂടിയ ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളിലെത്തിച്ച് ഹാള്‍മാര്‍ക്ക് പതിക്കണമെന്നാണ് നിയമം.
വന്‍കിട ജ്വല്ലറികള്‍ക്കെല്ലാം ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ സ്വന്തമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍കോട്ട് പുതിയ ബസ്റ്റാന്റിന് സമീപമാണ് ഇത്തരത്തില്‍ ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് ചെയ്തുകൊടുക്കുന്ന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പല മുക്കുപണ്ടങ്ങളും ഒറ്റ നോട്ടത്തില്‍ തന്നെ തനി തല്ലിപ്പൊളി ആഭരണങ്ങളാണെന്ന് അറിഞ്ഞിട്ടും വേണ്ടത്ര രീതിയിലുള്ള പരിശോധനകള്‍ ഉണ്ടാകാത്തതാണ് തട്ടിപ്പ് ഇത്രയും വലിയ രീതിയില്‍ ആകാന്‍ കാരണം. എല്ലാ വര്‍ഷവും ഓഡിറ്റിംഗും അതിനോടനുബന്ധിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിക്കുകയും ചെയ്യാറുണ്ടെങ്കിലും അതെല്ലാം ബാങ്കിന്റെ സ്വന്തം അപ്രൈസര്‍മാരുടെ സാന്നിധ്യത്തിലാണ് ചെയ്യാറുള്ളത്. പുറമെ നിന്നുളള അപ്രൈസര്‍മാരെ കൊണ്ടുവന്ന് പരിശോധന നടത്തിയാല്‍ മാത്രമേ ഇത്തരം മുക്കുപണ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്ന തിരിച്ചറിവ് ഇനിയെങ്കിലും ബാങ്ക് ഭരണ സമിതികള്‍ക്കും മേല്‍നോട്ടം വഹിക്കുന്ന സഹകരണ വകുപ്പുകള്‍ക്കും ഉണ്ടാകേണ്ടതുണ്ട്.
ഇത്രയും വലിയ മുക്കുപണ്ട തട്ടിപ്പ് നടത്തിയവരില്‍ ഭൂരിഭാഗവും ബാങ്കിന്റെ ഷെയര്‍ ഹോള്‍ഡര്‍മാരായ എ ക്ലാസ്സ് മെമ്പര്‍മാരാണ്. മുക്കുപണ്ടങ്ങള്‍ക്ക് വാരിക്കോരി വായ്പ നല്‍കാന്‍ ബാങ്ക് മാനേജര്‍മാര്‍ ഒരു മടിയും കാട്ടിയില്ല. നായന്‍മാര്‍മൂല മെയിന്‍ ബ്രാഞ്ചിലെ മാനേജര്‍ വിജയലക്ഷ്മി അവധിയായ ദിവസം ഇതറിയാതെയാണ് ഏറ്റവും ഒടുവില്‍ അബ്ദുള്‍ മജീദെന്ന യുവാവ് ഏഴ് ലക്ഷം രൂപയ്ക്ക് മുക്കുപണ്ടവുമായെത്തിയത്.
വിജയലക്ഷ്മിയെ കബളിപ്പികകുന്നതുപോലെ അന്ന് മാനേജറുടെ സീറ്റിലുണ്ടായിരുന്ന സീനിയര്‍ ക്ലര്‍ക്ക് ഉദുമയിലെ ഗീതയെ പറ്റിക്കാന്‍ കഴിഞ്ഞില്ല. ഇതാണ് തട്ടിപ്പ് പുറത്ത് വരാന്‍ കാരണം. ബാങ്കിന്റെ സായാഹ്ന ശാഖ മാനേജര്‍ അമ്പലത്തറ കോട്ടപ്പാറയിലെ സന്തോഷിന് സായാഹ്ന ശാഖയില്‍ നിന്നും സ്ഥലം മാറ്റം ഉണ്ടാവുമെന്ന വിവരം ലഭിച്ചതോടെ സായാഹ്ന ശാഖയിലുണ്ടായിരുന്ന കോടികളുടെ മുക്കുപണ്ടം പിന്നീട് അവിടെ നിന്നും എടുത്ത് നായന്‍മാര്‍മൂലയിലെ മെയിന്‍ ബ്രാഞ്ചിലേക്ക് മാറ്റുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഒരു അക്കൗണ്ടില്‍ ഒരാള്‍ക്ക് പരമാവധി 25 ലക്ഷം രൂപ മാത്രമേ സ്വര്‍ണ്ണ പണയ വായ്പ നല്‍കാന്‍ പാടുള്ളൂ. ഒരു കോടിയോളം തട്ടിയ ആദൂര്‍ കുണ്ടാറിലെ യു കെ ഹാരിസാണ് ഇങ്ങനെ 25 ലക്ഷം രൂപ ഒറ്റയടിക്ക് വാങ്ങിയത്. പിന്നീട് ഭാര്യയെയും സഹോദരിയെയും സഹോദരി ഭര്‍ത്താവിനെയും കൂടാതെ മറ്റ് നിരവധി പേരെ കൊണ്ടും ഹാരിസ് മുക്കുപണ്ടം പണയം വെപ്പിച്ചിട്ടുണ്ട്.
Related News:
ആ സ്വര്‍ണം കാണുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു സാറേ.., മുക്കുപണ്ടം തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സീനിയര്‍ ക്ലര്‍ക്ക് ഗീത പറയുന്നു
മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-2

മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-1
മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം നിറച്ച് ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു?
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരന്മാരില്‍ ഒരാളായ അപ്രൈസര്‍ സതീശന്‍ അറസ്റ്റില്‍
മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ്; അന്വേഷണം കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണ ശാലകളിലേക്ക്
മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം നിറച്ച് ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു?
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരന്മാരില്‍ ഒരാളായ അപ്രൈസര്‍ സതീശന്‍ അറസ്റ്റില്‍
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍
Keywords: Kunhikannan Muttath, Kasaragod, Kerala, Bank, Robbery, Fraud, Naimaramoola, Vidya Nagar, Gold, Interest.