മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരന്മാരില്‍ ഒരാളായ അപ്രൈസര്‍ സതീശന്‍ അറസ്റ്റില്‍
Jun 11, 2016, 23:20 IST
കാസര്‍കോട്: (www.kasargodvartha.com 11.06.2016) മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ നായന്മാര്‍മൂല മെയിന്‍ ബ്രാഞ്ചില്‍ നിന്നും വിദ്യാനഗര്‍ കലക്ട്രേറ്റിന് സമീപത്തെ സായാഹ്ന ശാഖയില്‍ നിന്നുമായി നാല് കോടിയോളം രൂപ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയ സംഭവത്തിലെ മുഖ്യസൂത്രധാരനായ നീലേശ്വരം പള്ളിക്കര പേരോലിലെ ടി വി സതീശന്‍ (40) അറസ്റ്റിലായി. ഇയാളില്‍ നിന്നും ഒരു ലക്ഷം രൂപയും 15 ഓളം പേരുടെ പണയം വെച്ച രസീതുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിദ്യാനഗര്‍ സി ഐ കെ വി പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മുട്ടത്തൊടി ബാങ്കിന്റെ നായന്മാര്‍മൂല ശാഖയ്ക്ക് താഴെ പ്രവര്‍ത്തിക്കുന്ന സതീശന്റെ ഉടമസ്ഥതയിലുള്ള വന്ദന ജ്വല്ലറിയില്‍ സി ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. ജ്വല്ലറിക്ക് പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
പ്രതിയെ ഞായറാഴ്ച മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും. കേസില്‍ ഇതുവരെ അഞ്ച് പ്രതികളാണ് അറസ്റ്റിലായത്. നേരത്തെ സതീശന്റെ സഹോദരനും അപ്രൈസറുമായ ടി വി സത്യപാലന്‍, വന്ദന ജ്വല്ലറിയിലെ ജീവനക്കാരന്‍ വെള്ളരിക്കുണ്ടിലെ ജയരാജ്, മുക്കുപണ്ടം പലതവണ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത നായന്മാര്‍മൂലയിലെ അബ്ദുല്‍ മജീദ്, ആദൂര്‍ കുണ്ടാറിലെ റിയല്‍എസ്റ്റേറ്റ് ബിസിനസുകാരന്‍ യു കെ ഹാരിസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ബാങ്ക് മാനേജര്‍ അമ്പലത്തറ കോട്ടപ്പാറയിലെ സന്തോഷ് അടക്കം 12 ഓളം പേരാണ് ഈ കേസിലെ പ്രധാന പ്രതികള്‍. സന്തോഷ് അടക്കം ബാക്കിയുള്ളവര്‍ ഒളിവിലാണ്. മുക്കുപണ്ടം പണയപ്പെടുത്തിയ മറ്റു 50 ഓളം പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Related News:
മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ്; അന്വേഷണം കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണ ശാലകളിലേക്ക്
വിദ്യാനഗര്‍ സി ഐ കെ വി പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മുട്ടത്തൊടി ബാങ്കിന്റെ നായന്മാര്‍മൂല ശാഖയ്ക്ക് താഴെ പ്രവര്‍ത്തിക്കുന്ന സതീശന്റെ ഉടമസ്ഥതയിലുള്ള വന്ദന ജ്വല്ലറിയില്‍ സി ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. ജ്വല്ലറിക്ക് പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
പ്രതിയെ ഞായറാഴ്ച മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും. കേസില്‍ ഇതുവരെ അഞ്ച് പ്രതികളാണ് അറസ്റ്റിലായത്. നേരത്തെ സതീശന്റെ സഹോദരനും അപ്രൈസറുമായ ടി വി സത്യപാലന്‍, വന്ദന ജ്വല്ലറിയിലെ ജീവനക്കാരന്‍ വെള്ളരിക്കുണ്ടിലെ ജയരാജ്, മുക്കുപണ്ടം പലതവണ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത നായന്മാര്‍മൂലയിലെ അബ്ദുല്‍ മജീദ്, ആദൂര്‍ കുണ്ടാറിലെ റിയല്‍എസ്റ്റേറ്റ് ബിസിനസുകാരന്‍ യു കെ ഹാരിസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ബാങ്ക് മാനേജര്‍ അമ്പലത്തറ കോട്ടപ്പാറയിലെ സന്തോഷ് അടക്കം 12 ഓളം പേരാണ് ഈ കേസിലെ പ്രധാന പ്രതികള്‍. സന്തോഷ് അടക്കം ബാക്കിയുള്ളവര്‍ ഒളിവിലാണ്. മുക്കുപണ്ടം പണയപ്പെടുത്തിയ മറ്റു 50 ഓളം പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Related News:
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്, ഒരാള്‍ കൂടി അറസ്റ്റില്‍
Keywords : Kasaragod, Bank, Gold, Cheating, Accuse, Arrest, Police, Investigation, Satheeshan, Muttathody Bank, Muttathody bank cheating: One more accused arrested.