മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ഒളിവില്‍ കഴിയുന്ന മാനേജരുടെ അമ്പലത്തറയിലെ വീട്ടില്‍ പോലീസ് റെയ്ഡ്; ഭാര്യയെ ചോദ്യം ചെയ്തു
Jun 8, 2016, 11:11 IST
കാസര്‍കോട്: (www.kasargodvartha.com 08.06.2016) മുട്ടത്തൊടി സര്‍വ്വീസ് സഹകരണബാങ്കിന്റെ വിദ്യാനഗര്‍ ശാഖയിലും നായന്‍മാര്‍ മൂല ശാഖയിലും മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുന്ന മാനേജരുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. വിദ്യാനഗര്‍ സി ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചൊവ്വാഴ്ച വൈകിട്ട് മുക്കുപണ്ടതട്ടിപ്പ് കേസിലെ പ്രതികളില്‍ ഒരാളായ അമ്പലത്തറ കോട്ടപ്പാറയിലെ സന്തോഷ്‌കുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
സന്തോഷ്‌കുമാറിന്റെ ഭാര്യയും മക്കളും മാത്രമേ തല്‍സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. സന്തോഷ്‌കുമാര്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുകയാണ്. ഭാര്യയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഭര്‍ത്താവ് എവിടെയുണ്ടെന്ന് തനിക്കറിയില്ലെന്നും അദ്ദേഹത്തിന്റെ ഇടപാടുകളെക്കുറിച്ച് ധാരണയൊന്നുമില്ലെന്നും ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സന്തോഷ്‌കുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണമെന്ന നിര്‍ദേശം നല്‍കിയ ശേഷമാണ് പോലീസ് സംഘം തിരിച്ചുപോയത്.
സന്തോഷ്‌കുമാര്‍ ഭാര്യയുടെ പേരില്‍ മുട്ടത്തൊടി ബാങ്കില്‍ പുതിയ അക്കൗണ്ട് തുടങ്ങിയതായും അതില്‍ 50 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഈ പണം പിന്നീട് ബാങ്ക് മാനേജര്‍ പിന്‍വലിക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍ നിന്ന് ഒരു ഭാഗം ഈ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവ് ഇങ്ങനെയൊരു അക്കൗണ്ട് തുടങ്ങിയ കാര്യം തനിക്കറിയില്ലെന്നായിരുന്നു ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോള്‍ മാനേജരുടെ ഭാര്യയുടെ പ്രതികരണം. മുക്കുപണ്ടപണയതട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലെ അപ്രൈസര്‍മാരും ഇടപാടുകാരുമടക്കം നാലുപേര്‍ക്കെതിരെയാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്.
ഒരു അപ്രൈസറും രണ്ട് ഇടപാടുകാരുമടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. മറ്റൊരു അപ്രൈസറായ നീലേശ്വരം പേരോലിലെ സതീഷ്, മാനേജര്‍ സന്തോഷ്‌കുമാര്‍ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. സന്തോഷ്‌കുമാറിനെ പോലീസ് ഒടുവില്‍ പ്രതിചേര്‍ക്കുകയായിരുന്നു.

Related News:
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍

Keywords: Kasaragod, Bank, Police-raid, Wife, Vidya Nagar, Bank Manager, Bank Account, Muttathody Service Sahakarana Bank.