ആ സ്വര്‍ണം കാണുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു സാറേ.., മുക്കുപണ്ടം തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സീനിയര്‍ ക്ലര്‍ക്ക് ഗീത പറയുന്നു
Jun 12, 2016, 11:15 IST
മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-3
-കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്
കാസര്‍കോട്: (www.kasargodvartha.com 12.06.2016) മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ നായന്മാര്‍മൂലയിലെ മെയിന്‍ ബ്രാഞ്ചില്‍ ജൂണ്‍ ഒന്നിന് നായന്മാര്‍മൂലയിലെ അബ്ദുല്‍ മജീദ് ഏഴ് ലക്ഷം രൂപയ്ക്ക് പണയം വെക്കാനായി സ്വര്‍ണം കൊണ്ടുവന്നപ്പോള്‍ ആദ്യ നോട്ടത്തില്‍ തന്നെ സംശയമുണ്ടായിരുന്നുവെന്ന് മുക്കുപണ്ട തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സീനിയര്‍ ക്ലര്‍ക്ക് ടി ഗീത കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഗീത സ്വര്‍ണത്തില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ മറ്റു ജീവനക്കാരായ സുധീഷ്, നിഷിത, മന്‍സൂര്‍ തുടങ്ങിയവര്‍ എത്തി സ്വര്‍ണം നോക്കിയപ്പോള്‍ വര്‍ക്കിംഗില്‍ ഫിനിഷിംഗ് കാണുന്നില്ലെന്നും സാധാരണ സ്വര്‍ണത്തിനേക്കാള്‍ നല്ല മഞ്ഞ കളര്‍ ഉള്ളതിനാല്‍ തങ്ങള്‍ക്കും സ്വര്‍ണത്തില്‍ സംശയമുണ്ടെന്ന് പറയുകയും ചെയ്തു.
എന്നാല്‍ അപ്രൈസര്‍ സതീശന്‍ രണ്ടും മൂന്നും തവണ സ്വര്‍ണം പരിശോധിച്ച് ഒറിജിനല്‍ സ്വര്‍ണമാണെന്ന് അറിയിക്കുകയായിരുന്നു. അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ഇതില്‍ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് സ്വര്‍ണം പരിശുദ്ധമാണെന്ന് സതീശിനോട് എഴുതി നല്‍കാന്‍ ഗീത ആവശ്യപ്പെട്ടു. അപ്പോള്‍ സതീശിന്റെ മറുപടി വിചിത്രമായിരുന്നു. താന്‍ സ്വര്‍ണം പരിശോധിക്കാനല്ലേ ഇവിടെ ഇരിക്കുന്നതെന്നും നിങ്ങള്‍ക്ക് സ്വര്‍ണത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും സംശയമുണ്ടെങ്കില്‍ ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധിപ്പിക്കാമെന്ന് പറഞ്ഞ് സ്വര്‍ണത്തിന് പരിശുദ്ധി ഉണ്ടെന്ന് അവരെ ബോധ്യപ്പെടുത്താന്‍ സതീശന്‍ ശ്രമിക്കുകയും ചെയ്തു.
സതീശന്റെ ഒറ്റ ഉറപ്പില്‍ പിന്നീട് ഏഴ് ലക്ഷം രൂപ മജീദിന് പണയ വായ്പ അനുവദിച്ചു. ലോക്കറില്‍ വെക്കാന്‍ നേരവും ഗീതയ്ക്ക് സ്വര്‍ണത്തിന്റെ പരിശുദ്ധിയില്‍ സംശയം ജനിക്കുകയും താഴെയുള്ള വന്ദന ജ്വല്ലറിയിലെ ജീവനക്കാരന്‍ ജയരാജനെ വിളിപ്പിച്ച് സ്വര്‍ണം പരിശോധിപ്പിക്കുകയും ചെയ്തു. ജയരാജന്‍ സ്വര്‍ണം പരിശോധിച്ച് പരിശുദ്ധമാണെന്ന് തോന്നുവെന്ന് പറയുകയും കണ്ണട എടുത്തില്ലെന്ന് പറഞ്ഞ് അവിടെ നിന്നും തടിതപ്പുകയും ചെയ്തു. വീണ്ടും ഗീതയ്ക്കും ജീവനക്കാര്‍ക്കും സ്വര്‍ണത്തില്‍ സംശയം ജനിച്ചതോടെ നേരത്തെ കാസര്‍കോട് സുല്‍ത്താന്‍ ജ്വല്ലറിയില്‍ ജോലി ചെയ്തിരുന്ന ബാങ്ക് ജീവനക്കാരന്‍ മന്‍സൂറിനെ രണ്ടു വളകള്‍ നല്‍കി ഗീത സുല്‍ത്താന്‍ ജ്വല്ലറിയില്‍ പരിശോധനയ്ക്കയക്കുകയായിരുന്നു. സുല്‍ത്താന്‍ ജ്വല്ലറിയില്‍ സ്വര്‍ണം പരിശോധിച്ചപ്പോഴാണ് തനി മുക്കുപണ്ടമാണെന്ന് വ്യക്തമായത്.
ഇതോടെ വായ്പ അനുവദിച്ച മജീദിനെ നല്‍കിയ പണത്തില്‍ സംശയം ഉണ്ടെന്ന് പറഞ്ഞ് തന്ത്രത്തില്‍ വിളിച്ചുവരുത്തുകയും വായ്പയായി നല്‍കിയ ഏഴു ലക്ഷം രൂപയും 15 ദിവസത്തെ പലിശയായ 3000 രൂപയും അടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്വര്‍ണം തന്റെ അമ്മായിടേതാണെന്നും ഒറിജിനല്‍ സ്വര്‍ണമാണെന്ന് കരുതിയാണ് പണയം വെക്കാന്‍ കൊണ്ടുവന്നതെന്ന് പറഞ്ഞ് മജീദും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഏഴു ലക്ഷം രൂപയും പലിശയുമടപ്പിച്ച ശേഷം ബാങ്ക് പ്രസിഡണ്ടിനെയും ഭരണസമിതി അംഗങ്ങളെയും വിവരമറിയിച്ച് മജീദിനെയും സതീശിനെയും പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു. ഇതോടെയാണ് നാലു വര്‍ഷത്തോളമായി നടന്നുവരുന്ന തട്ടിപ്പ് പുറത്തായത്.
ഇവിടുത്തെ ബാങ്കിലെ മാനേജറായിരുന്ന വിജയലക്ഷ്മി അന്ന് അവധിയിലായത് കൊണ്ടു മാത്രമാണ് ഈ തട്ടിപ്പ് പിടികൂടാന്‍ കഴിഞ്ഞതെന്നാണ് ഗീതയും മറ്റു ജീവനക്കാരും പറയുന്നത്. വിജയലക്ഷ്മിയോട് മുക്കുപണ്ട തട്ടിപ്പിനെകുറിച്ച് ചോദിച്ചപ്പോള്‍ അപ്രൈസര്‍ പരിശോധിച്ച് നല്‍കിയ മുക്കുപണ്ടത്തില്‍ സംശയമൊന്നും തോന്നിയിരുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്.
ഇവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ബാങ്ക് മാനേജര്‍ വിജയലക്ഷ്മിയെയും ഭരണസമിതി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
Related News:
മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-2

മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-1
മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം നിറച്ച് ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു?
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരന്മാരില്‍ ഒരാളായ അപ്രൈസര്‍ സതീശന്‍ അറസ്റ്റില്‍
മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ്; അന്വേഷണം കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണ ശാലകളിലേക്ക്
Keywords : Kasaragod, Bank, Investigation, Police, Accuse, Arrest, Muttathody Service Co operative Bank, Muttathodi Bank cheating: Clerk Geetha reveal.
മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം നിറച്ച് ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു?
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരന്മാരില്‍ ഒരാളായ അപ്രൈസര്‍ സതീശന്‍ അറസ്റ്റില്‍
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും