മുക്കുപണ്ടം പണയപ്പെടുത്തിയാല്‍ പണം വീതം വെക്കുന്നത് 'ഫിഫ്റ്റി ഫിഫ്റ്റി'
Jun 12, 2016, 11:01 IST
മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-2
-കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്
കാസര്‍കോട്: (www.kasargodvartha.com 12/06/2016) മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ രണ്ട് ശാഖകളില്‍ നിന്നും നാല് കോടിയോളം രൂപയുടെ മുക്കുപണ്ടം പണയപ്പെടുത്തിയപ്പോള്‍ പണം വീതം വെച്ചത് 'ഫിഫ്റ്റി ഫിഫ്റ്റി' ആയി. പണയം വെച്ച് കിട്ടുന്ന സ്വര്‍ണ്ണത്തിന്റെ 50 ശതമാനം മാനേജര്‍ സന്തോഷിനും അപ്രൈസര്‍ സതീഷിനുമാണ്. 50 ശതമാനം പണയം വെയ്ക്കുന്ന ആള്‍ക്കും ലഭിക്കും. പന്ത്രണ്ടോളം പേരാണ് ഈ സംഘത്തില്‍ ഉള്‍പ്പെട്ടതെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്. പണയം വെക്കാനുള്ള മുക്കുപണ്ടം ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്.
ഒരു ആഭരണത്തിന് തന്നെ രണ്ടായിരം രൂപയും അതിന് മുകളിലും വിലയുണ്ട്. നല്ലൊരു സംഖ്യ ഇത്രയും വലിയ തോതിലുള്ള ആഭരണങ്ങള്‍ വാങ്ങിക്കൂട്ടിയതിന് ചിലവാക്കിയിട്ടുണ്ട്. ഇത്തരം ആഭരണങ്ങള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് ഈ തട്ടിപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു. നാല് കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ ഇവിടെ നിന്ന് കൊണ്ട് പോകുമ്പോള്‍ സ്ഥാപന ഉടമകള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടായിട്ടുണ്ടോ എന്ന് കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
പോലീസിന് മൂന്ന് ദിവസമാണ് ഈ മുക്കുപണ്ടങ്ങളെല്ലാം പരിശോധിച്ച് വേര്‍തിരിച്ച് വെക്കാന്‍ വേണ്ടിവന്നത്. ഊണും ഉറക്കവും ഒഴിഞ്ഞാണ് വിദ്യാനഗര്‍ സിഐയുടെ നേതൃത്വത്തില്‍ ഇതിന്റെ പരിശോധന നടത്തി വന്നത്. കേസിലെ പ്രതികളുടെ പിന്നാലെ കൂടാന്‍ പോലീസിന് ഇത് മൂലം സാവകാശവും ലഭിച്ചില്ല. കേസിലെ മുഖ്യസൂത്രധാരനായ സന്തോഷ് ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ വലയിലായതായി സൂചനയുണ്ട്. സതീഷും പോലീസിന്റെ വലയില്‍ തന്നെയാണുള്ളത്. മറ്റുള്ള ചിലര്‍ക്ക് വേണ്ടി പോലീസ് ഇപ്പോള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂട്‌ലു ബാങ്ക് കവര്‍ച്ച കേസ് അന്വേഷിച്ച ടീമില്‍പെട്ട പോലീസ് ഉദ്യോഗസ്ഥരും മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട കേസ് അന്വേണത്തില്‍ പങ്കാളികളാണ്.
Related News:
മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-1
മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം നിറച്ച് ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു?
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരന്മാരില്‍ ഒരാളായ അപ്രൈസര്‍ സതീശന്‍ അറസ്റ്റില്‍
മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ്; അന്വേഷണം കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണ ശാലകളിലേക്ക്

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍
Keywords: Kasaragod, Kerala, Cheating, Bank, complaint, case, Investigation, Police, Accuse, arrest, Court, Job, Naimarmoola, Branch, Documents, Muttathodi Bank cheating: Benefit of 50 percent.