city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി

2 മാനേജര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 07/06/2016) മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം തട്ടിപ്പ് നടത്തിയതിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തച്ചുവെന്ന് സംശയിക്കുന്നതായി ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തട്ടിപ്പ് സംഭവത്തില്‍ ഉള്‍പെട്ടതായി വ്യക്തമായ രണ്ട് മാനേജര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതായും ഭരണസമിതി അറിയിച്ചു.

വിദ്യാനഗര്‍ കലക്ട്രേറ്റിന് സമീപത്തെ സായാഹ്ന ശാഖാ മാനേജര്‍ സന്തോഷ്, നായന്മാര്‍മൂല ബ്രാഞ്ച് മാനേജര്‍ വിജിലേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നായന്മാര്‍മൂല മെയിന്‍ ബ്രാഞ്ചില്‍ നിന്നും 3.56 കോടി രൂപയുടെയും വിദ്യാനഗര്‍ കലക്ട്രേറ്റിന് സമീപത്തെ സായാഹ്ന ശാഖയില്‍ നിന്നും 22.25 ലക്ഷം രൂപയുമാണ് തട്ടിയെടുത്തിരിക്കുന്നത്. ഇതുകൂടാതെ അപ്രൈസറുടെ പേരില്‍ പണയപ്പെടുത്തിയ 13.19 ലക്ഷത്തിന്റെ മറ്റൊരു തട്ടിപ്പും സായാഹ്ന ശാഖയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്വര്‍ണം ഇവിടെ നിന്നും കാണാതായിട്ടുണ്ടെന്നും വിശദമായ പരിശോധനയില്‍ മാത്രമേ ഇത് നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമാവുകയുള്ളൂ എന്നും ഭരണസമിതി അറിയിച്ചു.

ബാങ്കിന്റെ എതിര്‍ത്തോടുള്ള ശാഖയിലും സിറ്റിസണ്‍ നഗറിലെ ഹെഡ്ഓഫീസിലും ഇത്തരം തട്ടിപ്പുകളൊന്നും നടന്നിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. 99 ശതമാനം പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. സഹകരണ ജോയിന്റ് രജിസ്ട്രാറും ഭരണസമിതി അംഗങ്ങളും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തുകയുടെ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായത്.

ബാങ്കിന് 25 കോടി രൂപയുടെ നിക്ഷേപവും 24.05 കോടി രൂപയുടെ വായ്പയുമുണ്ട്. മൊത്തം പ്രവര്‍ത്തന മൂലധനം 38 കോടി രൂപയാണ്. ഇതില്‍ സ്വര്‍ണവായപ മാത്രം 17.08 കോടി രൂപയാണ്. നായന്മാര്‍മൂല ശാഖയില്‍ 12.46 കോടിയും സിവില്‍ സ്‌റ്റേഷന്‍ സായാഹ്ന ശാഖയില്‍ 3.21 കോടിയും മെയിന്‍ ബ്രാഞ്ചില്‍ 0.33 കോടിയും എടനീര്‍ ബ്രാഞ്ചില്‍ 1.08 കോടിയുമാണ് ഉള്ളത്. ബാങ്ക് സിറ്റിസണ്‍ നഗറില്‍ ദേശീയ പാതയോരത്ത് ഒരു ഏക്കര്‍ 20 സെന്റ് സ്ഥലവും 75 ലക്ഷം രൂപയുടെ കെട്ടിടവുമുണ്ട്. എടനീര്‍ സംസ്ഥാന പാതയോരത്ത് 0.50 ഏക്കര്‍ സ്ഥലവും, എതിര്‍ത്തോടില്‍ 10 സെന്റ് സ്ഥലവും എരുതുംകടവില്‍ അഞ്ചു സെന്റ് സ്ഥലവും ആസ്തിയുണ്ട്.

നിയമപ്രകാരം ബാങ്കില്‍ സൂക്ഷിക്കേണ്ടതില്‍ അധികമായി തന്നെ തരളിതധനം ബാങ്കില്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ ഇടപാടുകാര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. നിയമപ്രകാരം ഇടപാടുകാര്‍ക്ക് ഏതുസമയത്തും ബാങ്കിലെ പണയസ്വര്‍ണങ്ങള്‍ പണമടച്ച് കൊണ്ടുപോകാവുന്നതാണ്. നിക്ഷേപങ്ങള്‍ നല്‍കുന്നതിലും തടസമില്ല. എ ക്ലാസ് നിലവാരത്തിലുള്ള ബാങ്ക് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡണ്ട് ഇ. അബൂബക്കര്‍ എടനീര്‍, വൈസ് പ്രസിഡണ്ട് അച്ചേരി ബാലകൃഷ്ണന്‍, സെക്രട്ടറി ഇ. വേണുഗോപല്‍, ഡയറക്ടര്‍മാരായ മഹ് മൂദ് തൈവളപ്പ്, സലീം എടനീര്‍ എന്നിവര്‍ സംബന്ധിച്ചു.
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി

Related News:

Keywords:  Kasaragod, Kerala, Cheating, Bank, Accuse, Accuse, Arrest, Crore, Gold, Racket, Branch, Monday, Checking, Bank cheating case: Accused to lottery for Lakhs.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia