city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍

കാസര്‍കോട്: (www.kasargodvartha.com 07/06/2016) മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിലെ 3.91 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പില്‍ അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം വരുന്ന ആളുകള്‍. അപ്രൈസര്‍ നീലേശ്വരം പള്ളിക്കര പേരോല്‍ സ്വദേശി സതീഷന് നായന്മാര്‍മൂലയിലും പരിസര പ്രദേശങ്ങളിലും നിരവധി സുഹൃത്ത്ബന്ധങ്ങളുണ്ട്. ഇത്തരം ബന്ധങ്ങള്‍ ഉപയോഗിച്ച് എല്ലാവരോടും താന്‍ ഈ ബാങ്കിലെ ജീവനക്കാരനായത് കൊണ്ട് പണയം വെക്കാന്‍ കഴിയില്ലെന്നും തനിക്കു വേണ്ടി ബാങ്കില്‍ സ്വര്‍ണം എന്ന പേരില്‍ മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ തട്ടുകയായിരുന്നുവെന്നും ഭരണസമിതി അംഗങ്ങള്‍ വെളിപ്പെടുത്തി.

പണയ സ്വര്‍ണം പരിശോധിക്കുകയും മറ്റും ചെയ്യേണ്ടത് മാനേജര്‍ ഉള്‍പെട്ട ജോയിന്റ് കസ്‌റ്റോഡിയന്മാരാണ്. ബാങ്കിലെ അപ്രൈസര്‍മാരായ സതീഷും സഹോദരന്‍ ടി വി സത്യപാലനും ബാങ്കിന് താഴെയുള്ള വന്ദന ജ്വല്ലറിയുടെ ഉടമകളാണ്. ഇവരുടെ പിതാവിന്റെ കാലത്ത് തന്നെ അപ്രൈസര്‍ അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷമാണ് മക്കളെ അപ്രൈസര്‍മാരായി നിയമിച്ചത്. കമ്മീഷന്‍ വ്യവസ്ഥയിലാണ് ഇവര്‍ ബാങ്കിന്റെ അപ്രൈസര്‍മാരായി പ്രവര്‍ത്തിച്ചുവന്നിരുന്നത്. കേസില്‍ ഉള്‍പെട്ട മാനേജര്‍മാരായ അമ്പലത്തറ സ്വദേശി സന്തോഷ് കുമാറും മറ്റൊരു മാനേജറായ വിജിലേഷും സെയ്ഫ് ലോക്കറിന്റേതടക്കമുള്ള താക്കോല്‍പോലും ബന്ധപ്പെട്ടവരെ ഏല്‍പിക്കാതെയാണ് മുങ്ങിയിരിക്കുന്നത്. പോലീസിന്റെ സാന്നിധ്യത്തിലാണ് പിന്നീട് പരിശോധന നടത്തിയത്.

ഈ മാസം ഒന്നിന് നായന്മാര്‍മൂല ബ്രാഞ്ചില്‍ ഏഴു ലക്ഷം രൂപയ്ക്ക് ഹാരിസ് എന്നയാള്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കാന്‍ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ബാങ്കിന്റെ അസി. മാനേജറായിരുന്ന വിജയലക്ഷ്മി അവധിയിലായതിനാല്‍ മറ്റൊരു ചാര്‍ജുള്ള ഉദ്യോഗസ്ഥനാണ് ബാങ്കിലുണ്ടായിരുന്നത്. അപ്രൈസര്‍ പരിശോധിച്ച് നല്‍കിയ സ്വര്‍ണത്തില്‍ മാനേജറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സംശയം പ്രകടിപ്പിക്കുകയും രണ്ടു തവണ അപ്രൈസറോട് പരിശോധന നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അപ്രൈസര്‍ രണ്ടു തവണയും പരിശോധിച്ച് സ്വര്‍ണം ഗുണനിലവാരമുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാരിസിന് ഏഴു ലക്ഷം രൂപ സ്വര്‍ണപണയ വായ്പ അനുവദിച്ചു.

വീണ്ടും മാനേജറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് സംശയമുണ്ടാവുകയും സ്വര്‍ണത്തില്‍ കുറച്ചു ഭാഗം കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് വായ്പ നല്‍കിയ ഹാരിസിനെ ബാങ്ക് അധികൃതര്‍ വിളിച്ചുവരുത്തുകയും പണയ ഉരുപ്പടി തിരിച്ചുകൊടുത്ത് വായ്പയും പലിശയും തിരിച്ചടപ്പിക്കുകയും ചെയ്തു. പിന്നീട് ഹാരിസിനെ പിടികൂടി കൈയ്യോടെ പോലീസിലേല്‍പിക്കുകയായിരുന്നു.

ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തിയവരില്‍ പലരും നിരപരാധികളാണെന്ന് പോലീസും ഭരണസമിതി അംഗങ്ങളും സൂചിപ്പിക്കുന്നു. പലരെയും തെറ്റിദ്ധരിപ്പിച്ചാണ് ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തിയത്. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ മാത്രമേ പ്രതികളാക്കുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍

Related News:
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി

മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും


Keywords:  Kasaragod, Kerala, Cheating, Bank, Accuse, Accuse, Arrest, Crore, Gold, Racket, Branch, Monday, Checking, Bank cheating case: Accused to lottery for Lakhs.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia