city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം യുവാവിനെ ബൈക്ക് തടഞ്ഞ് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 04.06.2016) തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം യുവാവിനെ ബൈക്ക് തടഞ്ഞ് നിര്‍ത്തി തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കുഡ്‌ലു ആര്‍ ഡി നഗറിനെ കെ നിധിന്‍(33), ആര്‍ ഡി നഗറിലെ കെ ദീപക് (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചെട്ടുംകുഴിയിലെ അന്‍സാര്‍(27)നെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ 25 ഓളം പ്രതികളാണ് ഉള്ളത്. കാസര്‍കോട് നഗരത്തിലെ ഫാന്‍സി കടയിലെ ജോലിക്കാരനാണ് അന്‍സാര്‍. രാവിലെ മാതാവിനെയും കൂട്ടി തളങ്കരയിലെ തറവാട് വീട്ടില്‍ പോയ ശേഷം ചെട്ടുംകുഴിയിലെ വീട്ടില്‍ തിരിച്ചെത്തി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം കാസര്‍കോട് ടൗണിലെ കടയിലേക്ക് സുഹൃത്ത് ചെട്ടുംകുഴിയിലെ മുഹമ്മദ് അഷറഫിനൊപ്പം പുറപ്പെട്ടതായിരുന്നു അന്‍സാര്‍. വഴിമധ്യേ വിദ്യാനഗര്‍ കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ സംഘര്‍ഷം നടക്കുന്ന വിവരമറിഞ്ഞ് വഴി തിരിച്ച് കൂടല്‍ ഭാഗത്ത് കൂടി ഇവര്‍ ബൈക്കില്‍ കാസര്‍കോട്ടേക്ക് വരുമ്പോള്‍ കൂടലില്‍ വെച്ച് ഒരു സംഘം ഇവരുടെ ബൈക്ക് തടഞ്ഞ് അന്‍സാറിനെ മാരകായുധങ്ങളുമായി തലക്കടിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്ത് അന്‍സാറിനെ ഒരു കുടിവെള്ള ലോറിയില്‍ കയറ്റിയാണ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്. പിന്നീട് നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. തലക്കടിയേറ്റ അന്‍സാറിന് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. ഒരു ഭാഗം തളര്‍ന്നിട്ടുണ്ട്. ചികിത്സയ്ക്കും മറ്റുമായി അന്‍സാറിന്റെ കുടുംബത്തിന് വലിയ തുകയാണ് ചിലവായത്. രണ്ടാഴ്ചയായി അന്‍സാര്‍ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അടക്കമുള്ളവര്‍ അന്‍സാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. 308 വകുപ്പ് പ്രകാരം നരഹത്യാശ്രമത്തിനാണ് പോലീസ് കേസെടുത്തത്.

ഗള്‍ഫിലായിരുന്ന അന്‍സാര്‍ അടുത്തിടെയാണ് അവധിക്ക് നാട്ടില്‍ എത്തിയത്. നാട്ടില്‍ വന്നാലും സമയം പഴാക്കാതെ കുടുംബം പോറ്റാനായി ഫാന്‍സി കടയില്‍ ജോലിക്ക് നില്‍ക്കാറുണ്ട്. കുടുംബത്തിന്റെ അത്താണിയായിരുന്ന മകന്റെ അവസ്ഥയില്‍ ദുഖിച്ചു കഴിയുകയാണ് മാതാപിതാക്കള്‍.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം യുവാവിനെ ബൈക്ക് തടഞ്ഞ് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍


Keywords: Kasaragod, Bike, Youth, Arrest, Election, Vidyanagar, Case, Food, Kudal, Fancy shop, Thalangara, Worker.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia