കാണാതായ ഭര്‍തൃമതിയെയും കുഞ്ഞിനെയും കൊണ്ട് പോലീസ് കോയമ്പത്തൂരില്‍ നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ടു
Jun 10, 2016, 18:49 IST
ആദൂര്‍: (www.kasargodvartha.com 10.06.2016) ആദൂരില്‍ നിന്നും കാണാതായ ഭര്‍തൃമതിയെയും കുഞ്ഞിനെയും കൊണ്ട് പോലീസ് കോയമ്പത്തൂരില്‍ നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ടു. ആദൂര്‍ മാസ്തിക്കുണ്ടിലെ സഈദ് നുഅ്മാന്റെ ഭാര്യ ഹബീബ(21), ഇവരുടെ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെയുമാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായത്. വീട്ടുകാരുമായി പിണങ്ങിയാണ് ഹബീബ കുഞ്ഞിനെയും കൊണ്ട് വീട് വിട്ടത്.
ഹബീബ കാസര്‍കോട് റെയില്‍വേസ്‌റ്റേഷനില്‍ എത്തുകയും ആദ്യം കിട്ടിയ ട്രെയിനില്‍ കയറി കോയമ്പത്തൂരിലേക്ക് പോവുകയുമായിരുന്നു. റെയില്‍വേ സ്റ്റഷനില്‍ കുഞ്ഞിനെയും കൊണ്ട് കരയുന്നത് കണ്ട ഒരു മലയാളി ഇവരെ കോയമ്പത്തൂരിലെ ഒരു സംരക്ഷണ കേന്ദ്രത്തിലാക്കുകയും വിവരം ആദൂര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു. പോലീസ് കോയമ്പത്തൂരിലെത്തുകയും യുവതിയെയും കുഞ്ഞിനെയും കൂട്ടി വെള്ളിയാഴ്ച രാവിലെ കാസര്‍കോട്ടേക്ക് തിരിക്കുകയുമാണ്. രാത്രിയോടെ ഇവര്‍ കാസര്‍കോട്ടെത്തിയ ശേഷം മജിസ് ട്രേറ്റിന് മുമ്പാകെ ഹാജരാക്കി ബന്ധുക്കളെ ഏല്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു.
Related News:
ആദൂരില്‍ നിന്ന് കാണാതായ ഭര്‍തൃമതിയും കുഞ്ഞും കോയമ്പത്തൂരിലുള്ളതായി സൂചന
ഭര്‍തൃമതിയെയും മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെയും കാണാതായി
Keywords: Kasaragod, Police, Missing, Adhur, Coimbatore, Habeeba, Thursday, Train, Friday, Morning, Masthikund, Information.