city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മവീഷ്‌കുമാര്‍ കാത്തിരുന്ന ആ നിമിഷമെത്തി: മൂന്ന് പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 17.06.2016) മവീഷ്‌കുമാര്‍ കാത്തിരുന്ന ആ നിമിഷം എത്തിച്ചേര്‍ന്നു. മൂന്ന് പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞത് സന്തോഷത്തോടെയാണ് മവീഷ് നോക്കി നിന്നത്. ഒരു മാസം മുമ്പ് നീലേശ്വരത്തെ മരമില്ലില്‍ നിന്നും മരം നീക്കം ചെയ്യുന്നതിനിടെയാണ് മുട്ടയ്ക്ക് അടയിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടത്.

പിന്നീട് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ സുധീറിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതര്‍ എത്തുകയും മഹീന്ദ്ര വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ചെയര്‍മാന്‍ മധൂരിലെ മവീഷ് എന്ന ഉണ്ണിയെ വരുത്തി പെരുമ്പാമ്പിനെയും മുട്ടകളും മാറ്റുകയുമായിരുന്നു. 18 മുട്ടകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴോളം മുട്ടകള്‍ മാത്രമാണ് കേടാകാതിരുന്നത്. മറ്റ് മുട്ടകള്‍ ഉറുമ്പ് തിന്നിരുന്നു.

പെരുമ്പാമ്പിനെയും മുട്ടയെയും കാട്ടിലാക്കാന്‍ ആയിരുന്നു അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കാട്ടിലാക്കിയാല്‍ മുട്ട കേടാകുമെന്നും അത് വിരിയില്ലെന്നും ഉണ്ണി അറിയിക്കുകയും മുട്ട താന്‍ സംരക്ഷിച്ച് വിരിയിക്കുമെന്ന് അറിയിച്ചതിനാല്‍ റെയ്ഞ്ച് ഓഫീസര്‍ ഇതിന് അനുമതി നല്‍കുകയായിരുന്നു.

ജോലി സംബന്ധമായി ഇപ്പോള്‍ പയ്യന്നൂര്‍ എടാട്ട് താമസിക്കുന്ന ഉണ്ണി പെരുമ്പാമ്പിനെയും മുട്ടയെയും വീട്ടില്‍ കൊണ്ട് വന്ന് ഒരു സിന്തറ്റിക്ക് ടാങ്കില്‍ ആക്കുകയായിരുന്നു. സാധാരണ ഗതിയില്‍ പെരുമ്പാമ്പിന്റെ മുട്ട വിരിയാന്‍ 72 ദിവസം വരെ സമയം വേണ്ടി വരുമെന്ന് ഉണ്ണി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മുട്ടയ്ക്ക് അടയിരിക്കുന്ന പെരുമ്പാമ്പ് ഒരു തവണ മാറിയാല്‍ പിന്നീട് അടയിരിക്കാത്ത സ്വഭാവമാണെന്നും അടയിരിക്കുന്ന 72 ദിവസവും പാമ്പ് ഭക്ഷണം പോലും കഴിക്കാറില്ലെന്നും വൈല്‍ഡ് ലൈഫ് റിസര്‍ച്ച് തലവന്‍കൂടിയായ മവീഷ്‌കുമാര്‍ പറഞ്ഞു.

എന്നാല്‍ സിന്തറ്റിക്ക് ടാങ്കിലാക്കിയ പെരുമ്പാമ്പ് വീണ്ടും മുട്ടയ്ക്ക് അടയിരുന്നു. ഇതോടെയാണ് മൂന്ന് മുട്ടകള്‍ വിരിഞ്ഞത. ബാക്കിയുള്ള മുട്ടകളും വിരിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഉണ്ണി പറഞ്ഞു. മംഗളൂരു പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കില്‍ മാത്രമേ പെരുമ്പാമ്പിനെ മുട്ടയ്ക്ക് അടയിരുത്തി വിരിയിപ്പിക്കാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വിരിഞ്ഞ പാമ്പുകളെയും അടയിരുന്ന പാമ്പിനെയും കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ ഏല്‍പ്പിക്കുമെന്നും മവീഷ് പറഞ്ഞു. ഇതിന് മുമ്പും പെരുമ്പാമ്പിന്റെ മുട്ടകള്‍ മധൂരിലെ വീട്ടില്‍ വെച്ച് മവീഷ് വിരിയിച്ചിരുന്നു. 1996ല്‍ 18 മുട്ടകള്‍ വിരിഞ്ഞിരുന്നു. 2008 ല്‍ ഒമ്പത് മുട്ടകളും വിരിഞ്ഞിരുന്നു.

പരിക്കേല്‍ക്കുകയും മറ്റും ചെയ്യുന്ന എല്ലാ വന്യ ജീവികള്‍ക്കും സംരക്ഷണവും ചികിത്സയും നല്‍കുകയെന്നതാണ് മവീഷ് ചെയര്‍മാനായ ട്രസ്റ്റിന്റെ ലക്ഷ്യം. മവീഷിന്റെ മധൂരിലെ വീട്ടില്‍ ചിറകൊടിഞ്ഞ പരുന്ത്, പുഴുവരിച്ച പെരുമ്പാമ്പ്, പരിക്കേറ്റ മൂര്‍ഖന്‍ എന്നിവയടക്കം ചികിത്സയിലുണ്ട്. പെരുമ്പാമ്പിന്റെ ചികിത്സ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. പനയാല്‍ സ്വദേശി സന്തോഷാണ് പരിക്കേറ്റ മൂര്‍ഖനെ മൂന്നാഴ്ച മുമ്പ് മവീഷിന്റെ വീട്ടില്‍ ചികിത്സയ്‌ക്കെത്തിച്ചത്. പരവനടുക്കത്ത് ഒരു വീട് നിര്‍മ്മാണത്തിനിടെയാണ് ജെസിബി കൊണ്ട് കുഴിയെടുക്കുന്നതിനിടെ മൂര്‍ഖന് പരിക്കേറ്റത്.

നേപ്പാളിലെ മിഥില വൈല്‍ഡ് ലൈഫ് ഹെര്‍പറ്റോളോജിസ്റ്റ് ആന്റ് വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ഹെഡായും ദുബൈയില്‍ അക്വാട്ടിക്ക് ടീം സര്‍വ്വീസസ് സുവോളജിസ്റ്റുമാണ്. മംഗളൂരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം എസ് സി എര്‍ത്ത് സയന്‍സ് ആന്റ് റിസോര്‍സ് മാനേജ്‌മെന്റില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ മവീഷ് അവിടത്തന്നെ ഗവേഷണം നടത്തിവരികയാണ്.

കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ അഗ്രികള്‍ച്ചറൽ അസിസ്റ്റന്റ് ലിന്റുമോള്‍ പി കെ ആണ് ഭാര്യ. ഏക മകന്‍ നിമിഷ് രാജ് പയ്യന്നൂര്‍ ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

(UPDATED)

മവീഷ്‌കുമാര്‍ കാത്തിരുന്ന ആ നിമിഷമെത്തി: മൂന്ന് പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു

മവീഷ്‌കുമാര്‍ കാത്തിരുന്ന ആ നിമിഷമെത്തി: മൂന്ന് പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു
മവീഷ്‌കുമാര്‍ കാത്തിരുന്ന ആ നിമിഷമെത്തി: മൂന്ന് പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

Keywords: Kasaragod, Nileshwaram, Kanhangad, Madhur, Maveesh Kumar, Wife, Payyannur, JCB, Student, Maveesh's effort becomes true snake eggs hatched.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia