കാസര്‍കോട് റെയില്‍വേസ്‌റ്റേഷന്‍ ലോഡ്ജില്‍ ബദിയടുക്ക സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jun 8, 2016, 12:36 IST
കാസര്‍കോട്: (www.kasargodvartha.com 08.06.2016) കാസര്‍കോട് റെയില്‍വേസ്‌റ്റേഷന്‍ ലോഡ്ജില്‍ ബദിയടുക്ക സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക എന്‍മകജെ ബെദിയാര്‍ ഹൗസില്‍ നാരായണ മൂല്യയുടെ മകന്‍ ബി കൃഷ്ണയെ (30)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 6.30 മണിക്കാണ് കൃഷ്ണ റെയില്‍വേസ്റ്റഷന്‍ ലോഡ്ജില്‍ മുറിയെടുത്തത്.
ബുധനാഴ്ച രാവിലെ 10.30 മണിക്ക് മുറി ഒഴിയുമെന്നാണ് അറിയിച്ചിരുന്നത്. സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് റെയില്‍വേസ്‌റ്റേഷന്‍ അധികൃതര്‍ വാതില്‍ തട്ടിവിളിച്ചെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് കൃഷ്ണയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് റെയില്‍വേ പോലീസ് സ്ഥലത്തെത്തി ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ബന്ധുക്കള്‍ എത്തിയതിന് ശേഷം മുറി തുറന്ന് ഇന്‍ക്വസ്റ്റ് നടത്തും.

Keywords: Deadbody, kasaragod, Kerala, Badiyadukka, Youth, Railway station, Lodge, Enmakaje, B Krishna (30), Hanged dead