ബദിയടുക്ക പഞ്ചിക്കലില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം
Jun 20, 2016, 14:24 IST
മുള്ളേരിയ: (www.kasargodvartha.com 20/06/2016) ബദിയടുക്ക പഞ്ചിക്കലില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 7.30 മണിയോടെ പഞ്ചിക്കല്‍ ഉഡൂര്‍ വളവിലാണ് അപകടം സംഭവിച്ചത്. കാസര്‍കോട്ട് നിന്ന് സുള്ള്യയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ സി ബസ് സുള്ള്യയില്‍നിന്നും ബദിയടുക്ക ഭാഗത്തേക്ക് വരികയായിരുന്ന മരം കയറ്റിയ ലോറിയുമായാണ് കൂട്ടിയിടിച്ചത്.
ബസ് ഡ്രൈവര്‍ കോഴിക്കോട്ടെ മുഹമ്മദ് (37), ലോറി ഡ്രൈവര്‍ ഈശ്വര മംഗലത്തെ മുഹമ്മദ് അലി (40) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് കണ്ടക്ടര്‍ കള്ളാറിലെ രാജേഷ്(38), യാത്രക്കാരായ മറ്റു 30 ഓളം പേരെ സുള്ള്യ താലൂക്ക് ആശുപത്രിയിലും സുള്ള്യയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
Keywords: Accident, Bus, KSRTC Bus, Lorry, Kasaragod, Badiyadukka, Kerala, Injured, Hospital, Driver, Conductor.