city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെക്കില്‍ വളവില്‍ വീണ്ടും അപകടം; ലോറികള്‍ കൂട്ടിയിടിച്ചു

കാസര്‍കോട്: (www.kasargodvartha.com 05/06/2016) സ്ഥിരം അപകടമേഖലയായ ചട്ടഞ്ചാലിനടുത്ത തെക്കില്‍ വളവില്‍ കാലവര്‍ഷം തുടങ്ങിയതോടെ വാഹനാപകടങ്ങളും പെരുകി. ഞായറാഴ്ച രാവിലെ രാവിലെ എട്ടു മണിയോടെ തെക്കിലില്‍ രണ്ട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഇതേ തുടര്‍ന്ന് ഈ റൂട്ടില്‍ അരമണിക്കൂര്‍ നേരത്തോളം വാഹനഗതാഗതം തടസപ്പെട്ടു.

വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസും കാസര്‍കോട്ട് നിന്നും ഫയര്‍ഫോഴ്‌സുമെത്തിയാണ് ലോറികള്‍ നീക്കിയത്. ഇതോടെ ഗതാഗതം പുനസ്ഥാപിക്കപ്പെട്ടു. തെക്കില്‍ വഴിയുള്ള ഗതാഗതം തടസപ്പെട്ട സമയത്ത് കാസര്‍കോട്ട് നിന്നും ഇതു വഴി കാഞ്ഞങ്ങാട്ടേക്ക് പോകേണ്ട ബസുകള്‍ റൂട്ട് മാറ്റി ദേളി, പരവനടുക്കം വഴി ചട്ടഞ്ചാലിലൂടെ സര്‍വ്വീസ് നടത്തുകയായിരുന്നു.

തെക്കില്‍ വളവില്‍ വീണ്ടും അപകടം; ലോറികള്‍ കൂട്ടിയിടിച്ചുഭാഗ്യം കൊണ്ടുമാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. മഴക്കാലത്ത് തെക്കില്‍ വളവില്‍ വാഹനാപകടങ്ങള്‍ പതിവാകുകയാണ്. ടാങ്കര്‍ ലോറികളാണ് ഇവിടെ കൂടുതലായും അപകടത്തില്‍പ്പെടുന്നത്. ദിനം പ്രതി നിരവധി മത്സ്യലോറികള്‍ കടന്നുപോകുന്ന റൂട്ട് കൂടിയാണിത്. മത്സ്യജലം മഴ വെള്ളത്തില്‍ കലരുന്നതുമൂലമുള്ള വഴുക്കലുകള്‍ വാഹനങ്ങള്‍ തെന്നിവീഴുന്നതിന് കാരണമാകുന്നു. തെക്കില്‍ വളവില്‍ ഒരു ഭാഗത്ത് അഗാധമായ കൊക്കയാണ്. ജാഗ്രതയോടെ ഓടിച്ചില്ലെങ്കില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കും. വര്‍ഷങ്ങള്‍ക്കുമുമ്പ് തെക്കിലില്‍ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ നിരവധി പേര്‍ മരണപ്പെട്ടിരുന്നു.

Keywords:  Kasaragod, Kerala, Accident, Lorry, Police, Traffic-block, Bus, Lorry accident in Thekkil.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia