ചട്ടഞ്ചാല്‍ ഇറക്കത്തില്‍ മീന്‍ലോറി കുഴിയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
Jun 6, 2016, 11:16 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 06.06.2016) ചട്ടഞ്ചാല്‍ ഇറക്കത്തില്‍ ലോറി ആഴമുള്ള കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ലോറിയാണ് മറിഞ്ഞത്.
മണല്‍ ലോറിയുടെയും ബസിന്റെയും സൈഡില്‍ ഇടിച്ച ശേഷമാണ് ലോറി ഇടതുവശത്തുള്ള കുഴിയിലേക്ക് മറിഞ്ഞത്. മുന്നിലുണ്ടായിരുന്ന ബൈക്കിലേക്ക് ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറി തെന്നി കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടസ്ഥലത്തുനിന്നും മണല്‍ ലോറിയും ബസും പോലീസ് എത്തിയ ശേഷം മാറ്റി. നിരന്തരം അപകടം നടക്കുന്ന സ്ഥലമാണ് ഇത്. ഞായറാഴ്ച രാവിലെ ചട്ടഞ്ചാലിനടുത്ത് തെക്കില്‍ വളവില്‍ ലോറികള്‍ കൂട്ടിയിടിച്ച് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചിരുന്നു. കാലവര്‍ഷം തുടങ്ങിയതോടെ ഇവിടെ അപകടങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്.
ഫോട്ടോ: നൗഷാദ് കണ്ണമ്പള്ളി

Related News : തെക്കില്‍ വളവില്‍ വീണ്ടും അപകടം; ലോറികള്‍ കൂട്ടിയിടിച്ചു
Keywords: Accident, Bevinja, Kasaragod, Lorry, Injured, Chattanchal, Sand-Lorry, Bike, Hospital.