ആദൂരില്‍ നിന്ന് കാണാതായ ഭര്‍തൃമതിയും കുഞ്ഞും കോയമ്പത്തൂരിലുള്ളതായി സൂചന
Jun 10, 2016, 11:00 IST
ആദൂര്‍: (www.kasargodvartha.com 10.06.2016) ആദൂരില്‍ നിന്നും കാണാതായ ഭര്‍തൃമതിയെയും മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെയും കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആദൂര്‍ മാസ്തിക്കുണ്ടിലെ സഈദ് നുഅ്മാന്റെ ഭാര്യയായ ഹബീബ(21)യെയും കുഞ്ഞിനെയുമാണ് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കാണാതായത്.
പുലര്‍ച്ചെ എഴുന്നേറ്റ യുവതി സുബ്ഹ് നിസ്‌ക്കാരം നടത്തിയിരുന്നു. ഇതിനുശേഷമാണ് യുവതിയെയും കുഞ്ഞിനെയും കാണാതായത്. ഭര്‍ത്താവും വീട്ടുകാരും പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹബീബയും കുഞ്ഞും കോയമ്പത്തൂരിലെ ടവര്‍ പരിധിയിലാണെന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് ആദൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പ്രത്യേക പോലീസ് സംഘം കോയമ്പത്തൂരിലേക്ക് പോയി.
Related News: ഭര്‍തൃമതിയെയും മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെയും കാണാതായി

Keywords: Kasaragod, Adhur, House-wife, Police, Habeeba, Everymorning, Husband, Complaint, Case, Coimbatore, Prayer.