ഭര്‍തൃമതിയെയും മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെയും കാണാതായി
Jun 9, 2016, 11:23 IST
ആദൂര്‍: (www.kasargodvartha.com 09.06.2016) ഭര്‍തൃമതിയെയും മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെയും കാണാതായി. ആദൂര്‍ മാസ്തിക്കുണ്ടിലെ സഈദ് നുഅ്മാന്റെ ഭാര്യയായ ഇരുപത്തൊന്നുകാരിയെയും കുഞ്ഞിനെയുമാണ് വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെ കാണാതായത്.
പുലര്‍ച്ചെ എഴുന്നേറ്റ യുവതി സുബ്ഹ് നിസ്‌ക്കാരം നടത്തിയിരുന്നു. ഇതിനുശേഷമാണ് യുവതിയെയും കുഞ്ഞിനെയും കാണാതായത്. ഭര്‍ത്താവും വീട്ടുകാരും പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് ആദൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.

Keywords: Kasaragod, House-wife, Child, Adhur, Thursday, Husband, Police, Case, Cybercell, Complaint.