നീലേശ്വരം പള്ളിക്കര ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവ് വില്‍പ്പന: മലപ്പുറം സ്വദേശികളായ രണ്ട് കാറ്ററിംഗ് തൊഴിലാളികള്‍ അറസ്റ്റില്‍
Jun 24, 2016, 10:33 IST
നീലേശ്വരം: (www.kasargodvartha.com 24.06.2016) നീലേശ്വരം പള്ളിക്കര ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവ് എത്തിക്കുന്നയാള്‍ പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയി. പള്ളിക്കര റെയില്‍വേ ഗേറ്റിനടുത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മലപ്പുറം സ്വദേശികളും കാറ്ററിംഗ് തൊഴിലാളികളുമായ ഷാഹിബ്(20), ഉവൈസ്(21) എന്നിവരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം സിഐ പികെ ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച രാത്രി പള്ളിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ റെയ്ഡ് നടത്തുകയും 70 ഗ്രാം കഞ്ചാവ് പിടികൂടുകയുമായിരുന്നു.
അതേ സമയം കഞ്ചാവ് പൊതികള്‍ കൊണ്ടുവന്ന നിരവധി കവറുകള്‍ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ നിന്നും കണ്ടെടുത്തു. അറസ്റ്റിലായ ഷാഹിബിനെയും ഉബൈസിനെയും ഹോസ്ദുര്‍ഗ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ക്വാര്‍ട്ടേഴ്‌സിലേക്ക് വില്‍പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നത് നീലേശ്വരം സ്വദേശിയായ ഒരാളാണെന്നും തങ്ങള്‍ ഇയാളുടെ കീഴിലുള്ള ജോലിക്കാര്‍ മാത്രമാണെന്നും ഷാഹിബും ഉവൈസും പോലീസിനോട് വെളിപ്പെടുത്തി. കാറ്ററിംഗ് ജോലിയുടെ കരാറുകാരനായ ആളാണ് പള്ളിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവ് എത്തിക്കുന്നത് എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നിന്നും തീവണ്ടി മാര്‍ഗ്ഗവും മറ്റും എത്തിക്കുന്ന കഞ്ചാവ് നീലേശ്വരത്തെ വിവിധ ഭാഗങ്ങളിലേക്ക് വില്‍പനയ്ക്ക് കൊണ്ടുപോകാനായി പള്ളിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ സംഭരിക്കുകയാണ് ചെയ്യുന്നത്.