city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവിനെതിരെ ഗ്യാസ് സിലിന്‍ഡര്‍ ചുമന്ന് ഐഎന്‍ടിയുസി യുടെ പ്രകടനവും പോസ്റ്റ് ഓഫീസ് മാര്‍ച്ചും

കാസര്‍കോട്: (www.kasargodvartha.com 06.06.2016) ആഗോള തലത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള്‍- ഡീസല്‍- പാചകവാതക വില വര്‍ദ്ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് ഗ്യാസ് സിലിന്‍ഡറുകള്‍ ചുമന്നുള്ള പ്രകടനവും പോസ്റ്റ് ഓഫീസ് മാര്‍ച്ചും നടത്തി.

കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ നിന്നും ജൂണ്‍ ആറിന് രാവിലെ പത്ത് മണിയോടെ ഭാരമേറിയ സിലിന്‍ഡറുകളും ചുമന്ന് കൊണ്ട് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ കൂട്ട ധര്‍ണ്ണ ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പിജി ദേവ് ഉല്‍ഘാടനം ചെയ്തു. കെഎന്‍ ശശി അധ്യക്ഷത വഹിച്ചു. ആര്‍ വിജയകുമാര്‍ പയ്യന്നൂര്‍, കമലാക്ഷ സുവര്‍ണ്ണ, ടിവി കുഞ്ഞിരാമന്‍, ടോണി, ഷാഹുല്‍ ഹമീദ്, എ ഭുവനചന്ദ്ര നായര്‍, അബൂബക്കര്‍, ഉമേശ് അണങ്കൂര്‍, ഹരീന്ദ്രന്‍, എംവി വിജയന്‍, ചന്ദ്രശേഖരന്‍, സുനിത് കുമാര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവിനെതിരെ ഗ്യാസ് സിലിന്‍ഡര്‍  ചുമന്ന് ഐഎന്‍ടിയുസി യുടെ പ്രകടനവും പോസ്റ്റ് ഓഫീസ് മാര്‍ച്ചും


Keywords: Kasaragod, Petrol, Gas cylinder, Post Office, INTCU Jilla President, Inauguration,  Bus Stand, Price rate, District Committee, Advertisement Baby Fresh

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia