കെ വെളുത്തമ്പുവിന്റെ മൃതദേഹം കാസര്‍കോട് ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു; ആദരാഞ്ജലികളര്‍പ്പിക്കാന്‍ നിരവധി പേരെത്തി
Jun 10, 2016, 14:22 IST
കാസര്‍കോട്: (www.kasargodvartha.com 10.06.2016) അന്തരിച്ച മുന്‍ ഡിസിസി പ്രസിഡണ്ടും സഹകാരിയും കെപിസിസി നിര്‍വ്വാഹക സമിതി അംഗവുമായ കെ വെളുത്തമ്പുവിന്റെ മൃതദേഹം വിദ്യാനഗര്‍ ഡിസിസി ഓഫീസായ ജവഹര്‍ ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചു. നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്.
റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, പിബിഅബ്ദുര്‍ റസാഖ്, കെ കുഞ്ഞിരാമന്‍, മുന്‍മന്ത്രിമാരായ സിടി അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല, കെപി കുഞ്ഞിക്കണ്ണന്‍, ഡിസിസി പ്രസിഡണ്ട് സികെ ശ്രീധരന്‍, പി ഗംഗാധരന്‍ നായര്‍, എംസി ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, ഡിസിസി ഭാരവാഹികളായ എകെ രാജേന്ദ്രന്‍, പികെ ഫൈസല്‍, ഹക്കീം കുന്നില്‍, സിവി ജെയിംസ്, എം സി പ്രഭാകരന്‍, പിഎ അഷറഫലി, കെപി പ്രകാശന്‍, അഡ്വ.എ ഗോവിന്ദന്‍ നായര്‍, കെവി ഗംഗാധരന്‍, വിആര്‍ വിദ്യാസാഗര്‍, സത്യന്‍ പൂച്ചക്കാട് ആര്‍ ഗംഗാധരന്‍ തുടങ്ങി നിരവധി നേതാക്കള്‍ എത്തിയിരുന്നു.
കെപിസിസി പ്രസിഡണ്ട്, മുന്‍ കേന്ദ്രമന്ത്രി എ കെ ആന്റണി, മുന്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് വേണ്ടി ഡിസിസി പ്രസിഡണ്ട് സികെ ശ്രീധരന്‍ റീത്ത് സമര്‍പ്പിച്ചു.
കാഞ്ഞങ്ങാട്ടും മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചു. മുന്‍ എംഎല്‍എ എപി അബ്ദുള്ള കുട്ടി, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ ശ്രീകാന്ത്, മടിക്കൈകമ്മാരന്‍, ദേവസ്വം ബോര്‍ഡ് സംസ്ഥാന വൈസ് പ്രസിഡണ്ട് പികെ ചന്ദ്രശേഖരന്‍ തുടങ്ങി നിരവധി നേതാക്കള്‍ അനുശോചനമറിയിക്കാന്‍ കാഞ്ഞങ്ങാട്ട് എത്തിയിരുന്നു.
മൃതദേഹം പിന്നീട് തൃക്കരിപ്പൂര്‍ പ്രിയദര്‍ശിനി മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. മംഗളൂരില്‍ നിന്നും മൃതദേഹം വഹിച്ചുകൊണ്ടുളള യാത്രയില്‍ പലയിടത്തും കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Keywords: Kasaragod, Deadbody, K.Veluthambu, Oommenchandy, Trikaripur, Vidyanagar, CK Sreedharan, Javahar Bhavan.