ശ്മശാനം വീടാക്കി രണ്ട് പേര്‍ താമസിക്കുന്നു; മദ്യപിച്ച് ബഹളം വെക്കുന്നത് പതിവാകുന്നു
Jun 8, 2016, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 08.06.2016) കാസര്‍കോട് പള്ളത്തെ നഗരസഭാ ശ്മശാനം വീടാക്കി രണ്ട് പേര്‍ താമസിക്കുന്നു. ഇതില്‍ ഒരാള്‍ കൂലിപ്പണിക്കാരനും മറ്റൊരാള്‍ അടുത്തിടെയെത്തിയ അന്യ ജില്ലക്കാരനുമാണെന്ന് നാട്ടുകാര്‍ പറയുന്നു. ശ്മശാനത്തില്‍ താമസിക്കുന്നവരും മറ്റുചിലരും സ്ഥിരമായി മദ്യപിച്ച് ബഹളം വെയ്ക്കുന്നത് കാരണം സമീപവാസികള്‍ക്ക് ഇത് ശല്ല്യമായിതീര്‍ന്നിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി ഇവിടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുവന്നിരുന്നു. അപ്പോഴും ഇവിടെ ഉണ്ടായിരുന്നവര്‍ മദ്യപിച്ച് ബഹളം തുടരുകയായിരുന്നു.
ശ്മശാനത്തിന് ചുറ്റും മദ്യക്കുപ്പികള്‍ നിറഞ്ഞിരിക്കുകയാണ്. ശ്മശാന കെട്ടിടത്തിന്റെ വരാന്തയില്‍ ഷീറ്റ് കെട്ടി മറച്ചാണ് രണ്ടുപേര്‍ കഴിയുന്നത്. ശ്മശാനത്തില്‍ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൃതദേഹം ശരിയായ രീതിയില്‍ സംസ്‌കരിക്കാതെ പോകുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു.

Keywords: Kasaragod, Pallam-smashanam, Assault, Deadbody, Drugs,