മഞ്ചേശ്വരത്തെ മണല്‍ -ചൂതാട്ട സംഘങ്ങളെയും ഗുണ്ടകളെയും അമര്‍ച്ച ചെയ്യാന്‍ എസ് ഐ പി ആര്‍ മനോജിനെ നിയമിക്കണമെന്ന് സിപിഎം നേതൃത്വം
Jun 27, 2016, 19:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 27.06.2016) മഞ്ചേശ്വരത്തെ മണല്‍- ചൂതാട്ട സംഘങ്ങളെയും ഗുണ്ടകളെയും അമര്‍ച്ച ചെയ്യാന്‍ എസ് ഐ പി ആര്‍ മനോജിനെ നിയമിക്കണമെന്ന് സിപിഎം പ്രാദേശിക നേതൃത്വം ജില്ലാ- സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. മഞ്ചേശ്വരത്തെ അനധികൃത മണല്‍കടത്തിന് ചില ലീഗ് നേതാക്കള്‍ കൂട്ട് നില്‍ക്കുന്നതായും മറ്റുമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ശക്തനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ തന്നെ മഞ്ചേശ്വരത്ത് നിയമിക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ കുമ്പള സി ഐ ആയും ശക്തനായ പോലീസ് ഉദ്യോഗസ്ഥനെ തന്നെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശിയായ മനോജ് ഇപ്പോള്‍ ചക്കരക്കല്‍ എസ് ഐ യാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മനോജിനെ മൂന്ന് തവണ മഞ്ചേശ്വരം എസ് ഐ ആയി നിയമിച്ചിരുന്നു. എന്നാല്‍ ഈ മൂന്ന് തവണയും അദ്ദേഹത്തെ ചുമതലയേല്‍ക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് തിരിച്ച് വിളിക്കുകയാണ് ചെയ്തതെന്നും ഇതിന് പിന്നില്‍ ലീഗ് നേതൃത്വത്തിന്റെ ഇടപെടലാണെന്നുമാണ് സിപിഎം പ്രാദേശിക നേതൃത്വം പറയുന്നത്.
മനോജ് മഞ്ചേശ്വരത്ത് ചുമതലയേറ്റാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഭയപ്പെട്ടിരുന്നത്. പലമണല്‍ കടവുകളും നിയന്ത്രിക്കുന്നത് ചില ലീഗ് നേതാക്കളുടെ ബിനാമികളാണെന്ന ആക്ഷേപം ലീഗ് നേതൃത്വത്തില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കര്‍ണ്ണാടകയില്‍ നിന്ന് പോലും മണല്‍ കൊണ്ട് വന്ന് മഞ്ചേശ്വരത്തെ ചില രഹസ്യ കേന്ദ്രങ്ങളില്‍ കൂട്ടിയിട്ട് ചില പോലീസ് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മണല്‍ കടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.
പല മണല്‍ കടവുകളിലും അനുവദിച്ചതിനേക്കാള്‍ പത്തിരട്ടിയിലധികം മണലാണ് കടത്തിക്കൊണ്ട് പോകുന്നതെന്ന് വിജിലന്‍സും മറ്റും കണ്ടെത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ഒരു നടപടിയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും സിപിഎമ്മിന്റെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
മഞ്ചേശ്വരത്ത് നടക്കുന്ന പല അക്രമസംഭവങ്ങള്‍ക്ക് പിന്നിലും മണല്‍ കടത്ത്-മഡ്ക്ക ചൂതാട്ട സംഘങ്ങളുടെ കൈകളാണെന്ന ആക്ഷേപവും സിപിഎം ഉന്നയിക്കുന്നു. ഉപ്പളയിലും മറ്റുമുളള ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയും വെടിവെപ്പും ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തന്നെ ഭീഷണിയാവുന്നുവെന്ന പരാതി നേരത്തെ തന്നെയുണ്ട്.
ശക്തമായ നടപടി സ്വീകരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ സബ് ഇന്‍സ്‌പെക്ടറുടെ കസേരയില്‍ ഇരുന്നാല്‍ നിയന്ത്രിക്കാവുന്ന കാര്യങ്ങളേ ഇവിടെയുള്ളൂവെന്നും ഇത് മുംബൈ, മംഗളൂരു പോലുള്ള സിറ്റികളില്‍ നടക്കുന്ന അക്രമസംഭവങ്ങളിലേക്ക് വഴുതിപ്പോകുന്നതിന് മുമ്പ് തന്നെ അടിച്ചമര്‍ത്തണമെന്നാണ് സിപിഎം പ്രദേശിക നേതൃത്വം ആവശ്യപ്പെടുന്നത്.
ഡിവൈഎസ്പി, സിഐ എന്നിവരുടെ സ്ഥലം മാറ്റ ലിസ്റ്റ് പുറത്ത് വന്നാലുടന്‍ സബ് ഇസ്‌പെക്ടര്മാരുടെ സ്ഥലം മാറ്റലിസ്റ്റും ഉണ്ടാവും. മഞ്ചേശ്വരത്ത് മനോജിനെ നിയമിക്കണമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം ഉന്നത നേതൃത്വം അവഗണിക്കില്ലെന്നാണ് സൂചന. മഞ്ചേശ്വരത്തെ ചൂതാട്ടസംഘങ്ങളും ഇപ്പോള്‍ ശക്തമായി തന്നെ പ്രവര്‍ത്തന രംഗത്തുണ്ട്. മഞ്ചേശ്വരം എസ് ഐ, കുമ്പള സി ഐ എന്നിവരെ നിയമിക്കുന്ന കാര്യത്തില്‍ മികച്ച ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നു എന്നാല്‍ ആരുടെയും പേര് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും സിപിഎം ഏരിയാ കമ്മിറ്റിയിലെ ഒരു നേതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kasaragod, Manjeshwaram, CPM, DYSP, CI, Sand , Sub Inspector, Police, Gambling, Sand, Goonda, CPM Local leaders refer new SI for manjeshwaram.