കോഴികളെ കടത്തിവരികയായിരുന്ന പിക്കപ്പ് വാന്‍ പോലീസ് പിടിയില്‍; ഡ്രൈവര്‍ അറസ്റ്റില്‍
Jun 30, 2016, 10:40 IST
മുള്ളേരിയ: (www.kasargodvartha.com 30/06/2016) കര്‍ണാടകയില്‍നിന്ന് നികുതിവെട്ടിച്ച് കോഴികളെ കടത്തിവരികയായിരുന്ന പിക്കപ്പ് വാന്‍ പോലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ മുള്ളേരിയയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ആദൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കെ എല്‍ 14 എഫ് 1054 നമ്പര്‍ കോഴിക്കടത്ത് വാഹനം പിടികൂടിയത്. 24 ബോക്‌സ് കോഴികളാണ് പിക്കപ്പ് വാനിലുണ്ടായിരുന്നത്.
ഇതിന് രേഖകള്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ നല്‍കിയില്ല. ഇതോടെ നികുതിവെട്ടിച്ചാണ് കോഴികളെ കടത്തിയതെന്ന് വ്യക്തമായി. കോഴികളേയും പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവര്‍ വിദ്യാനഗര്‍ സ്വദേശി നിയാസിനെ (34) അറസ്റ്റുചെയ്തു. കോഴിവണ്ടി പിന്നീട് സെയില്‍ ടാക്‌സിന് കൈമാറി.
Keywords: Chicken smuggling seized, Mulleria, Kasaragod, Kerala, Chicken, Pickup van, Driver, Arrest, Sale Tax, Police, Checking.