തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കള്ളവോട്ടിന് ആഹ്വാനം ചെയ്‌തെന്ന പരാതി; കെ സുധാകരനെതിരെ കേസ്
Jun 28, 2016, 11:54 IST
ഉദുമ: (www.kasargodvartha.com 28.06.2016) ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഉദുമ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് കെ സുധാകരനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ പോലീസ് കേസെടുത്തു.
ഉദുമ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച കെ കുഞ്ഞിരാമന്‍ എംഎല്‍എ യുടെ പരാതിയിലാണ് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ സുധാകരനെതിരെ പോലീസ് കേസെടുത്തത്. എംഎല്‍എ ആദ്യം സുധാകരനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് എംഎല്‍എ ഹോസ്ദുര്‍ഗ്ഗ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട് )കോടതിയില്‍ സുധാകരനെതിരെ ഹരജി നല്‍കുകയായിരുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സുധാകരനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയാണുണ്ടായത്.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബ സംഗമത്തില്‍ വെച്ച് കെ സുധാകരന്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കെകുഞ്ഞിരാമന്‍ എംഎല്‍എ തന്റെ ഫേസ് ബുക്കിലൂടെയാണ് ഈ വീഡിയോ പുറത്ത് വിട്ടത്. തിരഞ്ഞെടുപ്പില്‍ നാട്ടിലില്ലാത്തവരും മരിച്ചവരുമെല്ലാം യുഡിഎഫിന് വേണ്ടി വോട്ട് ചെയ്യണമെന്നും ഒരു വോട്ടുപോലും പാഴാക്കരുതെന്നും കെ സുധാകരന്‍ പ്രസംഗിച്ചതായാണ് വീഡിയോയില്‍ പ്രചരിച്ചത്.
ഇത് പരസ്യമായി കളളവോട്ടിനുള്ള ആഹ്വാനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കെ കുഞ്ഞിരാമന്‍ എം എല്‍എ പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ആരോപിച്ച് സുധാകരനെതിരെ ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കിയിരുന്നു.
Keywords: Udma, Case, Kasaragod, Election 2016, K Kunhiraman MLA, K Sudhakaran, Court, Case against K Sudhakaran on election statement