പള്ളിക്കരയില്‍ കാര്‍ മരത്തിലിടിച്ച് യുവതി മരിച്ചു; അഞ്ച് പേര്‍ക്ക് ഗുരുതരം
Jun 13, 2016, 19:16 IST
പള്ളിക്കര: (www.kasargodvartha.com 13/06/2016) പള്ളിക്കര പഞ്ചായത്ത് ഓഫീസിന് സമീപം കാര്‍ ആല്‍മരത്തിലിടിച്ച് യുവതി മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചേറ്റുകുണ്ടിലെ അസ്ഹറിന്റെ ഭാര്യ ഖൈറുന്നിസ (25)യാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആദ്യം മന്‍സൂര്‍ ആശുപത്രിയിലും ഇവിടെ നിന്നും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാറിലുണ്ടായിരുന്ന ആറു വയസുള്ള ഒരു കുട്ടിക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മരിച്ച ഖൈറുന്നിസയുടെ മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. തിങ്കളാഴ്ച 6.30 മണിയോടെയാണ് അപകടം നടന്നത്. ഓടിക്കൂടിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കാര്‍ വെട്ടിപ്പൊളിച്ച് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.
മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Keywords: Kasaragod, Kerala, Pallikara, Accidental-Death, Injured, hospital, Police, fire force, Car-Accident, Car accident in Pallikkara: Woman dies