കുണിയയില്‍ ലോറിയും ടവേരയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം
Jun 2, 2016, 11:54 IST
കുണിയ: (www.kasargodvartha.com 02/06/2016) കുണിയ ടൗണില്‍ മിനി ലോറിയും ടവേരയും കൂട്ടിയിടിച്ച് ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. രാവണേശ്വരത്തെ രാജന്‍ (34), നിശാന്ത് (34), സജീവന്‍ (30), മഡിയനിലെ ശശി (36) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ രാവണേശ്വരം സ്വദേശികളായ ഉദയന്‍ (32), അനീഷ് (34), സുമേഷ് (30), ശ്രീജിത്ത് (32), പ്രതീഷ് (23) എന്നിവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. രാവണേശ്വരത്തെ വിവാഹവീട്ടില്‍ നിന്നും ബോവിക്കാനത്തെ ഓഡിറ്റോറിയത്തിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച കെ എല്‍ 60 ഇ 1266 നമ്പര്‍ ടവേര കാറാണ് അപകടത്തില്‍പെട്ടത്.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെനിന്നും ചെങ്കല്ല് കയറ്റിവരികയായിരുന്ന മിനി ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് 50 മീറ്ററോളം ദൂരത്തേക്ക് ടവേര തലകീഴായി മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ടവേര കാര്‍ പൂര്‍ണമായും തകര്‍ന്നു. വിവരമറിഞ്ഞ് ബേക്കല്‍ എസ് ഐ ആദം ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kuniya, Accident, Injured, Lorry, Car,Car accident in Kuniya: 8 injured.