മീനാപ്പീസ് കടപ്പുറത്ത് മുസ്ലിം ലീഗ് അനുഭാവിയുടെ ബൈക്ക് കത്തിച്ചു
Jun 16, 2016, 09:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/06/2016) കാഞ്ഞങ്ങാടിനടുത്ത മീനാപ്പീസ് കടപ്പുറത്ത് മുസ്ലിം ലീഗ് അനുഭാവിയുടെ ബൈക്ക് തീവെച്ച് നശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മീനാപീസ് കടപ്പുറത്തെ ഹമീദിന്റെ മകന്‍ ഫഹദിന്റെ ബൈക്കാണ് തീവെച്ച് നശിപ്പിച്ചത്. ഫഹദ് ബന്ധുവായ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് ബുധനാഴ്ച രാത്രി ബൈക്ക് നിര്‍ത്തിയിട്ടതായിരുന്നു. പുലര്‍ച്ചെ ശബ്ദംകേട്ട് അഷ്‌റഫും കുടുംബാംഗങ്ങളും നോക്കിയപ്പോള്‍ ഫഹദിന്റെ ബൈക്ക് കത്തിയെരിയുന്നതാണ് കണ്ടത്.
ഉടന്‍തന്നെ അഷ്‌റഫ് ഫഹദിനെ വിവരം അറിയിക്കുകയായിരുന്നു. അഷ്‌റഫ് സംഭവംകണ്ടപ്പോള്‍തന്നെ തീയണച്ചുവെങ്കിലും ബൈക്കിന്റെ മുക്കാല്‍ ഭാഗവും കത്തിനശിച്ചിരുന്നു. ഫഹദിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇടയ്ക്കിടെ രാഷ്ട്രീയ-സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുള്ള പ്രദേശമാണ് മീനാപീസ് കടപ്പുറം. ഇതിന് മുമ്പുണ്ടായ സംഘര്‍ഷങ്ങളില്‍ ഈഭാഗത്ത് നിരവധി വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയും വാഹനങ്ങള്‍ തീവെച്ചും തകര്‍ത്തും നശിപ്പിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയ-സാമുദായിക നേതൃത്വങ്ങളുടെ ഇടപെടലുകളും പോലീസിന്റെ ശക്തമായ നടപടികളുംമൂലം മീനാപീസ് കടപ്പുറത്ത് കഴിഞ്ഞ കുറച്ചുനാളുകളായി സമാധാനാന്തരീക്ഷം നിലനില്‍ക്കുകയായിരുന്നു. മുസ്ലിം ലീഗ് അനുഭാവിയുടെ ബൈക്ക് തീവെച്ച് നശിപ്പിച്ചതോടെ മീനാപീസ് കടപ്പുറത്ത് വീണ്ടും അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. തീവെപ്പിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പ്രതികളെ തിരിച്ചറിയുന്നതിന് വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ബൈക്കിന് തീവെച്ചസംഭവം നാട്ടില്‍ പൊതുവേ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കുന്നതിന് വേണ്ടി ഇരുളിന്റെ മറവില്‍ സാമൂഹ്യദ്രോഹികളുടെ ഭാഗത്തുനിന്നുമുണ്ടായ ബോധപൂര്‍വമായ ചെയ്തിയാണ് ഇതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Keywords: Kanhangad, Bike, Burnt, kasaragod, Kerala, Bike found burned, Fire, Meenapees