ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ട സംഭവം നാടിനെ ദുഖത്തിലാഴ്ത്തി; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം
Jun 16, 2016, 15:06 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 16.06.2016) ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ട സംഭവം നാടിനെ ദുഖത്തിലാഴ്ത്തി. തൃക്കരിപ്പൂര്‍ ഒളവറ റെയില്‍വേ ഗേറ്റിന് സമീപം താമസിക്കുന്ന കെ വി ദാമോദരന്‍- ശോഭന ദമ്പതികളുടെ മകന്‍ കെ ധനൂപിന്റെ(26) മരണമാണ് നാടിനെ ദുഖത്തിലാഴ്ത്തിയത്. ബുധനാഴ്ച വൈകുന്നേരം ധനൂപ് വീട്ടിലേക്ക് ബൈക്കോടിച്ച് വരുന്നതിന്റെ എതിരെ വരികയായിരുന്ന മറ്റൊരു ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. റോഡിലെ കുഴിയില്‍ ചാടാതിരിക്കാനായി വെട്ടിച്ച ബൈക്കാണ് ധനൂപിന്റെ ബൈക്കില്‍ ഇടിച്ചത്.
റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ധനൂപിനെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പയ്യന്നൂര്‍ സ്വകാര്യ പ്രസ്സിലെ ജീവനക്കാരനായിരുന്നു ധനൂപ്.
വീടിന് സമീപം താമസിക്കുന്ന ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് ബുധനാഴ്ച ധനൂപ് അവധിയായിരുന്നു. അതിനിടെ ധനൂപിന്റെ ബൈക്കില്‍ ഇടിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരായ വടക്കേ കൊവ്വലിലെ മുഹമ്മദ് ഫഹല്‍(20), ആസിഫ് (23) എന്നിവരെ ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ധനൂപിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Kasaragod, Trikaripur, Bike-Accident, Railway gate, Dhanoop, Wednesday, Died, Road, Injured, Medical College, Dead body, Postmortem.