city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി

കാസര്‍കോട്: (www.kasargodvartha.com 07/06/2016) മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശാഖകളില്‍ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ തട്ടിയെങ്കിലും ബാങ്കിന്റെ അപ്രൈസര്‍ നീലേശ്വരം പേരോരിലെ സതീഷ് (42) ഭാര്യയ്ക്ക് ഒരു തരി പൊന്നുപോലും വാങ്ങിക്കൊടുത്തില്ല. തട്ടിപ്പിലൂടെ കിട്ടിയ പണമെല്ലാം ലോട്ടറി ചൂതാട്ടത്തിനാണ് സതീഷ് ഉപയോഗിച്ചിരുന്നത്. തന്റെ ആകെയുള്ള വീടും സ്ഥലവും മറ്റൊരു ബാങ്കില്‍ പണയപ്പെടുത്തി 13 ലക്ഷം രൂപ വായ്പയെടുത്ത സതീഷ് ഈ പണവും ലോട്ടറി ചൂതാട്ടത്തിനാണ് ഉപയോഗിച്ചത്.

പോലീസ് കസ്റ്റഡിയിലെടുത്ത ദിവസം പോലും സതീഷിന്റെ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റ് പിടികൂടിയത് അന്വേഷണ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു. സതീഷിന്റെ വീട് റെയ്ഡ് ചെയ്തപ്പോഴും ലക്ഷങ്ങളുടെ ലോട്ടറി ടിക്കറ്റ് കണ്ടെടുത്തു. ലോട്ടറി ടിക്കറ്റെടുക്കുന്നത് ഒരു ഹരമാക്കി മാറ്റുകയായിരുന്നു സതീഷ്. സാധാരണ ഗതിയില്‍ കയ്യില്‍ ലക്ഷങ്ങള്‍ വരുമ്പോള്‍ ഭാര്യയ്ക്കെങ്കിലും ഒരു തരി സ്വര്‍ണ്ണം എടുത്തുകൊടുക്കാന്‍ ഏതൊരു ഭര്‍ത്താവും തയ്യാറാകുമെങ്കിലും സതീഷിന്റെ ലോട്ടറി ഭ്രമം മൂലം അതും ഉണ്ടായില്ലെന്ന് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

സതീഷന്റെ ഈ ലോട്ടറി ഭ്രമം തന്നെയാണ് ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ കാരണം. ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ മുക്കുപണ്ടം നല്‍കുന്ന ഒരു ജ്വല്ലേഴ്‌സില്‍ നിന്നുമാണ് പണയം വെക്കാനുള്ള ഉരുപ്പടികള്‍ സതീഷും സംഘവും വാങ്ങിയിരുന്നത്. പിന്നീട് മറ്റുള്ളവരെ കൂട്ടുപിടിച്ചും സതീഷ് തന്റെ പ്രവര്‍ത്തി തുടര്‍ന്നു. ഇതിനിടയില്‍ മാനേജര്‍ അമ്പലത്തറ സ്വദേശി സന്തോഷും ഇവരുടെ സംഘത്തില്‍ ചേര്‍ന്നു. കേസില്‍ മാനേജരടക്കം ഇനിയും നിരവധി പേര്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. മാനേജര്‍ സന്തോഷും മറ്റു പ്രതികളും ഒളിവിലാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് അെ്രെപസര്‍ പള്ളിക്കര പേരോലിലെ ടിവി സത്യപാലന്‍(45), ഭീമനടി കുച്ചപ്പാറ വാലുപറമ്പിലെ ജയരാജന്‍ (45), സിറ്റിസണ്‍ നഗര്‍ കപ്പണയിലെ കെ.എ അബ്ദുല്‍ മജീദ്(29) എന്നിവരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സതീഷിനെ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അറസ്റ്റ് ചെയ്യും.

കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി

Related News:
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും

മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia