ചിത്താരിയിലെ ഗള്‍ഫ് വ്യാപാരിയുടെ വാഴകളും മരങ്ങളും വെട്ടിനശിപ്പിച്ച നിലയില്‍
Jun 15, 2016, 10:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/06/2016) അജാനൂര്‍ പഞ്ചായത്തിലെ ചിത്താരിയില്‍ ഗള്‍ഫ് വ്യാപാരിയുടെ വീട്ടുപറമ്പിലെ വാഴകളും മരങ്ങളും വെട്ടിനശിപ്പിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയില്‍ വ്യാപാരിയായ ചിത്താരിയിലെ മാട്ടുമ്മല്‍ മുഹമ്മദിന്റെ ഇരുപത്തഞ്ചോളം വാഴകളും പ്ലാവ്, മാവ് മരങ്ങളുമാണ് വെട്ടിനശിപ്പിച്ചിരിക്കുന്നത്.
ബുധനാഴ്ച രാവിലെയാണ് വാഴകളും മരങ്ങളും വെട്ടിനിരത്തിയ നിലയില്‍ മുഹമ്മദും കുടുംബവും കണ്ടത്. വാഴകളെല്ലാം വെട്ടി തുണ്ടംതുണ്ടമാക്കിയ നിലയിലായിരുന്നു. നശിപ്പിച്ച വാഴകളിലേറെയും കുലച്ചവയാണ്. സംഭവം സംബന്ധിച്ച് മുഹമ്മദ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
പോലീസ് സ്ഥലത്തെത്തി വീട്ടുകാരോട് വിവരങ്ങള്‍ ആരാഞ്ഞു. വാഴകളും മറ്റും നശിപ്പിച്ചതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്ന ചിലരുടെ പേരുവിരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ചിത്താരിയില്‍ ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Keywords: Tree, Destroyed, Kanhangad, Kasaragod, Kerala, Banana trees destroyed