കാഞ്ഞങ്ങാട്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ വീടിനുനേരെ ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Jun 13, 2016, 11:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.06.2016) കാഞ്ഞങ്ങാടിനടുത്ത കാരാട്ടുവയലില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ വീടിനുനേരെ ആക്രമണം. സിപിഎം ഹൊസ്ദുര്‍ഗ് ലോക്കല്‍ കമ്മിറ്റിയംഗം കൃഷ്ണന്‍ കുട്ടമത്തിന്റെ വീടിന് ഒരു സംഘം കല്ലെറിയുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. കൃഷ്ണനും ഭാര്യയും മാത്രമേ തല്‍സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. മക്കളെല്ലാം പുറത്താണ്. ശബ്ദം കേട്ട് ഉറക്കമുണര്‍ന്ന കൃഷ്ണനും ഭാര്യയും ലൈറ്റിട്ട ശേഷം പുറത്തിറങ്ങി നോക്കിയപ്പോള്‍ ചിലര്‍ ഓടിപ്പോകുന്നത് കണ്ടതായി കൃഷ്ണന്‍ പറയുന്നു.
വീടിന്റെ മുന്‍വശത്തെ ജനല്‍ഗ്ലാസുകള്‍ തകര്‍ന്നതായി കണ്ടെത്തി. വീടിനുനേരെ എറിഞ്ഞ ഉരുളന്‍ കല്ലുകള്‍ മുറ്റത്ത് ചിതറിക്കിടപ്പുണ്ടായിരുന്നു. വിവരമറിഞ്ഞ് പോലീസും സിപിഎം നേതാക്കളും കൃഷ്ണന്റെ വീട്ടിലെത്തി. ബിജെപി പ്രവര്‍ത്തകരാണ് തന്റെ വീടിനുനേരെ കല്ലെറിഞ്ഞതെന്നാരോപിച്ച് കൃഷ്ണന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. കണ്ടാലറിയാവുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. സി പിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ വീടാക്രമിച്ച സംഭവത്തോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Keywords: Kasaragod, Kanhangad, Case, House, CPM, Hosdurg, Police, Krishnan, Local Committee, Complaint, Assault.