കാസര്‍കോട് ട്രാഫിക് സര്‍ക്കിളില്‍ അപകടം; ബസ് ബൈക്കിലിടിച്ചു കയറി ഗള്‍ഫുകാരന്റെ കാല്‍ അറ്റു
Jun 11, 2016, 13:05 IST
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ പിടിയില്‍
കാസര്‍കോട്: (www.kasargodvartha.com 11.06.2016) കാസര്‍കോട് ട്രാഫിക് സര്‍ക്കിളില്‍ സിഗ്നല്‍ കാത്ത് നിന്ന ശേഷം മുന്നോട്ടെടുക്കുകയായിരുന്ന ബസ് ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു ബൈക്കിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്റെ കാല്‍ അറ്റു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ചെങ്കള സിറ്റിസണ്‍ നഗറിലെ ഗള്‍ഫുകാരനായ അബ്ദുല്‍ ഖാദറിന്റെ (50) കാലാണ് അപകടത്തില്‍ അറ്റുതൂങ്ങിയത്. അബ്ദുല്‍ ഖാദറിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.
കാസര്‍കോട്- കുമ്പള റൂട്ടിലോടുന്ന കെ.എല്‍ 14 എച്ച് 2366 നമ്പര്‍ നിസാമുദ്ദീന്‍ ബസാണ് അപകടം വരുത്തിയത്. പള്ളം ട്രാഫിക് സിഗ്നലില്‍ നിന്നും ബാങ്ക് റോഡിലേക്ക് പോവുകയായിരുന്നു ബസും ബൈക്കും. അപകടം നടന്ന ഉടന്‍ ബസില്‍ നിന്നും ഇറങ്ങിയോടിയ ഡ്രൈവര്‍ കട്ടത്തടുക്കയിലെ നസീറിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. എന്നാല്‍ താന്‍ ബസിന്റെ ഡ്രൈവറല്ലെന്നാണ് നസീര്‍ പറയുന്നത്. ഡ്രൈവറുടെ സീറ്റില്‍ നിന്നാണ് നസീര്‍ ഓടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പോലീസ് അന്വേഷണത്തില്‍ നസീറിന് ബസോടിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്.

Keywords: Kasaragod, Kerala, Injured, Accident, Bus-driver, Bus, Bus-accident, Bike-Accident, hospital, Treatment, Accident in Traffic circle; bike rider injured.