പിലിക്കോട് ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് മാനേജറും അപ്രൈസറും പിടിയില്‍
Jun 18, 2016, 13:05 IST
തൃക്കരിപ്പൂര്‍: (www.kasaragodvartha.com 18.06.2016) പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് 82.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബാങ്ക് മാനേജറും അപ്രൈസറും പിടിയിലായി. ബാങ്ക് മാനേജര്‍ കാലിക്കടവിലെ എംവി ശരത് ചന്ദ്രന്‍(42), അപ്രൈസര്‍ പിലിക്കോട് തുമ്പക്കുതിരിലെ പിവി കുഞ്ഞിരാമന്‍ (55) എന്നിവരാണ് പിടിയിലായത്. ഇവരെ കേസന്വേഷിക്കുന്ന നീലേശ്വരം സിഐ ധനഞ്ജയ ബാബു ചോദ്യം ചെയ്ത് വരികയാണ്.
24 പേരാണ് ഇവിടെ മുക്കുപണ്ടം പണയപ്പെടുത്തിയിട്ടുള്ളത്. ശരത് ചന്ദ്രന്‍ തനിച്ചാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സൂചന. രാവിലെ 8.30 ന് തന്നെ ബാങ്ക് തുറക്കുന്ന ശരത് ചന്ദ്രന്‍ പണ്ടങ്ങള്‍ പണയം വെക്കാനെത്തുന്നവരില്‍ നിന്നും ഇരട്ട ബോണ്ടില്‍ ഒപ്പ് വാങ്ങിയാണ് മുക്കുപണ്ടങ്ങള്‍ പണയം വെച്ചതെന്നും വ്യക്തമായിട്ടുണ്ട്. സാധാരണ സ്വര്‍ണ്ണപണയ വായ്പക്ക് അഞ്ച് ഒപ്പുകളാണ് വേണ്ടത്. എന്നാല്‍ പണയം വെക്കാനെത്തിയ മറ്റ് 24 പേരില്‍ നിന്നും 10 ഒപ്പുകള്‍ വീതം രണ്ട് ബോണ്ടുകളിലായി വാങ്ങിയതായി വ്യക്തമായിട്ടുണ്ട്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ശരത് ചന്ദ്രന്‍ പിലിക്കോട് തോട്ടം ഗേറ്റ് റോഡില്‍ 12 സെന്റ് സ്ഥലം വാങ്ങിയതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
പശുവളര്‍ത്തല്‍ കൂടി നടത്തുന്ന അപ്രൈസര്‍ കുഞ്ഞിരാമന്‍ എല്ലാ ദിവസവും രാവിലെ 10.30 കഴിഞ്ഞാണ് എത്താറുള്ളത്. ഈ സമയം പുതുക്കിവെച്ച പണയ ആഭരണങ്ങളാണെന്ന് പറഞ്ഞ് രേഖകളില്‍ മാനേജര്‍ അപ്രൈസറോട് ഒപ്പുവാങ്ങിക്കുകയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ പോലും അപ്രൈസര്‍ക്ക് ഉത്തരവാദിത്തമുള്ളതിനാല്‍ അദ്ദേഹത്തെ കൂടി കേസില്‍ അറസ്റ്റ്‌ചെയ്‌തേക്കുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.
സഹകരണ വകുപ്പിന്റെ ഓഡിറ്റിംഗ് വിഭാഗം പരിശോധനയ്‌ക്കെത്തുന്നതിന് മുമ്പ് ലോക്കറിന്റെ താക്കോല്‍ മേശപ്പുറത്ത് വെച്ച് ശരത് ചന്ദ്രന്‍ മുങ്ങുകയായിരുന്നു. പിന്നീട് ബാങ്ക് സെക്രട്ടറി ഭാവദാസനെ ജീവനക്കാര്‍ വിവരമറിയിക്കുകയും അദ്ദേഹമെത്തി പരിശോധന നടത്താന്‍ സൗകര്യം ചെയ്ത് കൊടുക്കുകയുമായിരുന്നു. മൊത്തം 56 മുക്കുപണ്ടങ്ങളെയാണ് കണ്ടെത്തിയത്. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന തിരൂര്‍ പൊന്നാണ് തട്ടിപ്പിനുപയോഗിച്ചത്.
തട്ടിപ്പ് നടത്തിയ ശരത് ചന്ദ്രനെ ബാങ്കില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ബാങ്ക് ഭരണ സമിതി അറിയിച്ചിട്ടുണ്ട്. ഇടപാടുകാര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും തട്ടിപ്പിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ബാങ്ക് പ്രസിഡണ്ട് പിവി ഭാസ്‌കരന്‍ അറിയിച്ചു. സംഭവത്തില്‍ ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. മാനേജറെയും അപ്രൈസറെയും മാത്രമാണ് ഇപ്പോള്‍ പ്രതികളാക്കിയിട്ടുള്ളതെന്ന് നീലേശ്വരം സിഐ ധനഞ്ജയബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Related News:
പിലിക്കോട് സഹകരണ ബാങ്കിലും മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി; 70 ലക്ഷം രൂപയുടെ മുക്കുപണ്ടം പണയപ്പെടുത്തി, കോണ്‍ഗ്രസ് നേതാവായ മാനേജര്‍ ഒളിവില്‍
Keywords: Kasaragod, Pilicode, Trikaripur, Bank Manager, Police, Case, Neeleshwaram, Suspend, Information, Auditing, Pilicode bank cheating: Bank manager and appraiser held.
അപ്രൈസര്‍ കുഞ്ഞിരാമന്‍ |