കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി; വിദ്യാനഗറിലും രണ്ട് കുട്ടികള്‍ പിടിയില്‍
Jun 25, 2016, 12:14 IST
കാസര്‍കോട്: (www.kasargodvartha.com 25/06/2016) കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. കഴിഞ്ഞദിവസം കാസര്‍കോട്ട് 13 കാരന്‍ സ്‌കൂട്ടറോടിച്ചതിന് തൊട്ടുപിന്നാലെ വിദ്യാനഗറിലും ബൈക്കോടിച്ച രണ്ട് കുട്ടികളെ പോലീസ് പിടികൂടി. കുട്ടികള്‍ ബൈക്കോടിച്ചാല്‍ രക്ഷിതാക്കള്‍ക്കും ആര്‍ സി ഓണര്‍ക്കുമെതിരെ കേസെടുക്കുമെന്നും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുമെന്നുമാണ് പോലീസിന്റെ മുന്നറിപ്പ്.
18 വയസിന് താഴെയുള്ള കുട്ടികള്‍ വാഹനമോടിച്ചാലാണ് പോലീസ് രക്ഷിതാക്കള്‍ക്കും ആര്‍ സി ഓണര്‍ക്കുമെതിരെ കേസെടുക്കുന്നത്. ഇതുകൂടാതെ ലൈസന്‍സില്ലാതെയും ഹെല്‍മെറ്റില്ലാതെയും വാഹനമോടിക്കുന്നവര്‍ക്കെതിരേയും പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. ഇരുചക്ര വാഹനാപകടങ്ങള്‍ പെരുകിയതോടെയാണ് പോലീസ് പരിശോധന ഊര്‍ജിതമാക്കിയത്. ഇതിനിടയിലാണ് കാസര്‍കോട്ട് 13 കാരനും വിദ്യാനഗറില്‍ 16 വയസുകാരായ രണ്ടു പേരും പോലീസിന്റെ പിടിയിലായത്.

Keywords: Vidya Nagar, Police, Case, Driver, Child, Students, Kasaragod, Kerala, 2 Child driver held in Vidyanagar, RC Owner, Father, Mother, Police Checking