യുവാവിനെ വഴിതടഞ്ഞ് ആക്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തിനെതിരെ കേസ്
May 31, 2016, 12:00 IST
പരപ്പ: (www.kasargodvartha.com 31.05.2016) യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ മൂന്നംഗസംഘത്തിനെതിരെ പോലീസ് കേസെടുത്തു. പരപ്പ നെല്ലിയറയിലെ രാരീരം വീട്ടില്‍ അനീഷ് ബാബുവിന്റെ (24) പരാതിയില്‍ അനസ്, ആഷിഖ്, മുബഷിര്‍ എന്നിവര്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം പരപ്പ ടൗണിലാണ് സംഭവം. പരപ്പ ടൗണില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ അനീഷ് ബാബുവിനെ അനസിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിര്‍ത്തി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദിക്കുകയുമായിരുന്നു. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണം. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയി.
Keywords: Kasaragod, Case, Police, Assault, Parappa, Aneesh Babu, Complaint, Anas, Ashiq, Mushabeer, Parappa Town.