കലക്ട്രേറ്റ് മാര്‍ച്ച് കഴിഞ്ഞ് പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ഓഫീസിന് നേരെ കല്ലേറ് നടത്തി
May 30, 2016, 13:57 IST
കാസര്‍കോട്: (www.kasargodvartha.com 30/05/2016) കലക്ട്രേറ്റ് മാര്‍ച്ച് കഴിഞ്ഞ് പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ഓഫീസിന് നേരെ കല്ലേറ് നടത്തി. കല്ലേറില്‍ എ കെ ജി മന്ദിരത്തോടുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇ.എം.എസ് ഗവേഷണ പഠന കേന്ദ്രത്തിന്റെ സൈന്‍ ബോര്‍ഡ് തകര്‍ന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സിപിഎം-മുസ്ലിം ലീഗ് അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ കലക്ട്രേറ്റ് മാര്‍ച്ച് നടന്നിരുന്നു. ഇതു കഴിഞ്ഞ് ബസില്‍ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ് നടത്തിയത്. വിവരമറിഞ്ഞ് സിപിഎം നേതാക്കളും പോലീസും മറ്റും സ്ഥലത്തെത്തി.
കല്ലെറിഞ്ഞവര്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നവരാണെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്. ഇതിനു മുമ്പും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ മൂന്നിലധികം തവണ കല്ലേറ് നടന്നിരുന്നു.

Keywords: Kasaragod, Kerala, Stone pelting, CPM, Office, Attack, Police, Investigation, Accuse, BJP, Collectorate, March, Kanhangad, Bus, Travelling, CPM leaders, AKG Mandir Kasaragod, Stone pelting against CPM office.