മധ്യവയസ്‌കനെ അടിച്ച് പരിക്കേല്‍പിച്ച കേസില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു
May 29, 2016, 10:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 29.05.2016) മൊഗ്രാല്‍പുത്തൂരിലും പരിസരങ്ങളിലും ഉടലെടുത്ത സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി മധ്യവയസ്‌കനെ അടിച്ച് പരിക്കേല്‍പിച്ച കേസില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു. ജല്ലു, അറഫാത്ത്, നൗഫല്‍, സമീര്‍ എന്നിവര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്ത്.
മുണ്ടക്കല്ലിലെ മണല്‍ ഏജന്റ് എം ബി മുഹമ്മദ്(49)നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വെള്ളിയാഴ്ച മൊഗ്രാല്‍ പുത്തൂരിലെ ക്ലബ്ബിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് മുഹമ്മദിനെതിരെ അക്രമമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ ബാച്ചിലേഴ്‌സ് ക്ലബ്ബിന് മുന്നിലിരിക്കുകയായിരുന്ന മുഹമ്മദിനെ ഒരു സംഘംചേര്‍ന്ന് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.