city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭരണനേതൃത്വം അഴിമതിരഹിതമായിരിക്കും; പ്രഖ്യാപനങ്ങളെല്ലാം പിന്നീട്: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: (www.kasargodvartha.com 28/05/2016) ഭരണനേതൃത്വം അഴിമതി രഹിതമായിരിക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫിന്റെ പ്രഖ്യാപിത നിലപാടാണ് അഴിമതിരഹിത ഗവണ്‍മെന്റ് എന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് റവന്യൂസെക്രട്ടറി തൊട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ താനിക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി.

താന്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത് ഏറ്റവും വലിയ ആക്ഷേപമുള്ള വകുപ്പിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതായിരുന്നു. ഇതിന് താന്‍ നല്‍കിയ മറുപടിയും മന്ത്രി വിശദീകരിച്ചു. ഇത് വകുപ്പിന്റെ കുഴപ്പമല്ല. വകുപ്പ് കൈകാര്യം ചെയ്യുന്നവരുടെ കുഴപ്പമാണ്. ജനങ്ങള്‍ക്ക് സുതാര്യമായി നിയമം നടപ്പിലാക്കിയാല്‍ ഏറ്റവും നല്ല വകുപ്പായി റവന്യൂ വകുപ്പിനെ മാറ്റാന്‍ കഴിയും.

മലപ്പുറം പരപ്പൂര്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ട ഉടനെ തന്നെ റവന്യൂ കമ്മീഷണറെ ബന്ധപ്പെട്ട് കലക്ടറോട് റിപോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. ഇത്തരം നടപടി എല്ലാവര്‍ക്കും ബാധകമായിരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഭരണനേതൃത്വം അഴിമതി രഹിതമായി തന്നെ താഴെക്കിടയിലെ അഴിമതികളും ഇല്ലാതാകും. ജനപക്ഷ നിലപാടുമായി മുന്നോട്ട് പോകാനാണ് തന്റെ വകുപ്പിന്റെ തീരുമാനം- മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രസ്‌ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പ്രസ്‌ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണീശ്വരം നന്ദി പറഞ്ഞു.

ഭരണനേതൃത്വം അഴിമതിരഹിതമായിരിക്കും; പ്രഖ്യാപനങ്ങളെല്ലാം പിന്നീട്: മന്ത്രി ഇ ചന്ദ്രശേഖരന്‍

Keywords : Kasaragod, Minister, CPI, Press Club, Meet, Revenue Minister E Chandrashekaran, Minister E Chandrashekaran meets the press.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia