city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കല്ലട്ര മാഹിന്‍ ഹാജിയെ അപമാനിച്ചതായുള്ള പരാതിയില്‍ ബഷീര്‍ വെള്ളിക്കോത്തിന് ശാസന; എം.പി ജാഫറിനെ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കും

കാസര്‍കോട്: (www.kasargodvartha.com 31.05.2016) മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്രമാഹിന്‍ ഹാജിയെ കാഞ്ഞങ്ങാട്ട് കുഞ്ഞാലികുട്ടിയുടെ കേരള യാത്രയുടെ സ്വീകരണ പരിപാടിക്കിടെ രണ്ട് മുസ്ലിം ലീഗ് നേതാക്കളുടെ പിന്തുണയോടെ അസഭ്യം പറഞ്ഞ് അപമാനിച്ചതായുള്ള പരാതിയില്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട്ട് രണ്ടു നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്തിനും ശാസിക്കാനും എം.പി ജാഫറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കാനുമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള അഞ്ചംഗ അച്ചടക്ക സമിതി തീരുമാനിച്ചിരിക്കുന്നത്.

കല്ലട്ര മാഹിന്‍ ഹാജി സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും മുന്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാനുമായ ടി ഇ അബ്ദുല്ല എന്നിവരാണ് അന്വേഷണം നടത്തി ജില്ലാ കമ്മിറ്റി മുഖേന സംസ്ഥാന കമ്മിറ്റിക്ക് റിപോര്‍ട്ട് നല്‍കിയത്.

കമ്മീഷന്‍ റിപോര്‍ട്ടില്‍ മാഹിന്‍ ഹാജിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി. ഉദുമയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയെ കുറിച്ചും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചും കല്ലട്രമാഹിന്‍ ഹാജി കഴിഞ്ഞ ദിവസം ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചിരുന്നു. രാജിക്കത്ത് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും രാജി അംഗീകരിക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തതായാണ് സൂചന.

ഉദുമയിലെ തോല്‍വിക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ ഉപ തിരഞ്ഞെടുപ്പ് കൂടി എത്തിയിരിക്കുന്ന സാഹചര്യത്തിലാണ് മാഹിന്‍ ഹാജിയുടെ പരാതിയില്‍ മുസ്ലിം ലീഗിലെ രണ്ട് നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.
കല്ലട്ര മാഹിന്‍ ഹാജിയെ അപമാനിച്ചതായുള്ള പരാതിയില്‍ ബഷീര്‍ വെള്ളിക്കോത്തിന് ശാസന; എം.പി ജാഫറിനെ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കും

Keywords:  Kasaragod, Kerala, Muslim-league, complaint, Report, Kallatra Mahin Haji, Uduma Division, UDF, Commission report, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia